കോതമംഗലം: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി സർക്കാർ. മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം സർവേ നടത്തും. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. നാളെ രാവിലെ 11നാണ് സർവേ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സർവേക്ക് നോട്ടീസ് നൽകിയതെന്നാണ് റവന്യൂ ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കിയത്. സർവേക്ക് ആവശ്യമായ സൗകര്യം ചെയ്‌തുകൊടുക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർ മാത്യു കുഴൽനാടൻ എംഎൽഎക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ട് രാഷ്‌ട്രീയ വിഷയമായി സിപിഎം ഉയർത്തിക്കൊണ്ട് വരുന്നതിനിടെയാണ് മാത്യു കുഴൽനാടനെതിരെ റവന്യൂ വിഭാഗം അന്വേഷണം വരുന്നത്.
കോതമംഗലത്തെ വീട്ടിലേക്ക് മണ്ണിട്ട് നികത്തി റോഡ് നിർമിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ പരാതിയുടെ അടിസ്‌ഥാനത്തിലാണ് സ്‌ഥലത്ത് പരിശോധന നടത്തുന്നത്. സർക്കാരിനെ വിമർശിക്കുന്നവരെയെല്ലാം എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് വേട്ടയാടുകയാണെന്നാണ് മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കൊണ്ട് വേട്ടയാടാമെന്ന് കരുതേണ്ടെന്നും, തനിക്ക് പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
Most Read| ‘കടുത്ത നിയന്ത്രണങ്ങളും വൈദ്യുതി ചാർജ് വർധനവും വേണ്ടിവന്നേക്കും’; കെ കൃഷ്‌ണൻകുട്ടി