28 പേരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി

By Staff Reporter, Malabar News
Russian-plane-missing
Representational Image
Ajwa Travels

മോസ്‌കോ: 28 പേരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി. വിമാനവുമായുള്ള ആശയവിനിമയം നഷ്‌ടമായതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ 22 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉള്ളത്. വിമാനം കടലിൽ വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. വിമാനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

കിഴക്കൻ റഷ്യയിലെ പെട്രോപാവലോവ്‌സ്‌ക്- കാംചാറ്റ്‌സ്‌കിയിൽ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎൻ-26 യാത്രാ വിമാനമാണ് കാണാതായത്. യാത്രക്കാരിൽ 2 കുട്ടികളും ഉൾപ്പെടുന്നുണ്ട്. കടലിൽ വീണതാണെന്നും പലാനയ്‌ക്ക് സമീപമുള്ള കൽക്കരി ഖനിയിൽ തകർന്നു വീണതാകാമെന്നും രണ്ട് തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഈ മേഖലയിലേക്ക് രക്ഷാ പ്രവർത്തകർ പുറപ്പെട്ടിട്ടുണ്ട്.

Read Also: ഫൈസർ അടിയന്തര ഉപയോഗ അനുമതി തേടിയിട്ടില്ല; ഡിസിജിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE