പമ്പ: ശബരിമല തീർഥാടകർക്ക് പമ്പാ സ്‌നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ത്രിവേണി മുതൽ ആറാട്ട് കടവ് വരെ നാല് സ്‌ഥലങ്ങളിലാണ് പമ്പയിൽ തീർഥാടകർക്ക് കുളിക്കുന്നതിന് വേണ്ടി സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. തീർഥാടകർ ഒഴുക്കിൽ പെടാതിരിക്കാൻ പ്രത്യേക സുരക്ഷാവേലിയും ഇവിടെ സ്‌ഥാപിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്‌ഥരും റവന്യൂ ഉദ്യോഗസ്‌ഥരും സുരക്ഷാ പരിശോധന നടത്തി സർക്കാരിന് റിപ്പോർട് നൽകി.
പമ്പാ സ്‌നാനത്തിന് താമസിയാതെ അനുമതി ലഭിക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്‌ച ആയി തീർഥാടകരുടെ എണ്ണം വർധിച്ചു വരികയാണ്. ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ട ഇളവുകളിൽ പ്രധാനമാണ് പമ്പാ സ്‌നാനം. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ കൂടുതൽ തീർഥാടകരെ അനുവദിക്കണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം കണക്കിലെടുത്താണ് ഇക്കുറി നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്.
Read Also: പിജി ഡോക്‌ടർമാരുടെ സമരം പിൻവലിക്കുന്നതിൽ തീരുമാനം ഇന്ന്