ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു; നാളെ മുതൽ ഭക്‌തർക്ക്‌ പ്രവേശനം

By Team Member, Malabar News
Sabarimala
Ajwa Travels

പത്തനംതിട്ട: ചിങ്ങമാസ, നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു. ക്ഷേത്രം തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വികെ ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു. ശബരിമലയിൽ ഈ മാസം 16 മുതൽ 23ആം തീയതി വരെയാണ് ചിങ്ങമാസ പൂജകൾ.

നാളെ പുലർച്ചെ 5.55നും 6.20നും ഇടയിൽ നിറപുത്തരിപൂജ നടക്കും. ശബരിമലയിൽ തന്നെ കൃഷി ചെയ്‌ത നെൽകറ്റകൾ ആണ് നിറപുത്തരി പൂജകൾക്ക് ഉപയോഗിക്കുന്നത്. നാളെ മുതൽ 23ആം തീയതി വരെയായിരിക്കും ക്ഷേത്രത്തിൽ ഭക്‌തർക്ക്‌ പ്രവേശനം അനുവദിക്കുക. കൂടാതെ ഓണം നാളുകളിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് ഭക്‌തർക്ക്‌ ഓണസദ്യയും നൽകും.

വെർച്വൽ ക്യു ബുക്കിംഗ് വഴി 15,000 പേർക്കാണ് ദിവസേന ശബരിമലയിൽ പ്രവേശനം അനുവദിക്കുക. 2 ഡോസ് കോവിഡ് വാക്‌സിൻ എടുത്ത ആളുകൾക്കും, 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ള ആളുകൾക്കും മാത്രമാണ് പ്രവേശനം അനുവദിക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also: പ്രസിഡണ്ട് രാജ്യം വിട്ടു; കാബൂളിലെ സൈനിക ജയിലും താലിബാന്റെ കൈകളിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE