സമസ്‌ത നൂറാം വാർഷികം: ഫ്‌ളാഗ്‌ മാർച്ചോടെ പ്രഖ്യാപന സമ്മേളനത്തിന് തുടക്കം

സമസ്‌ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന്റെ മുന്നോടിയായാണ് പതാക ഉയർത്തൽ ചടങ്ങും 300 പേരുടെ ഫ്‌ളാഗ്‌ മാർച്ചും നടന്നത്. ചടങ്ങിൽ കർണാടക സ്‌പീക്കർ യുടി ഖാദർ ആശീർവാദം നൽകി സംസാരിച്ചു.

By Desk Reporter, Malabar News
Samastha 100 Years
Ajwa Travels

കാസർഗോഡ്: (Samastha 100 Anniversary) സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രഖ്യാപന മ​ഹാസമ്മേളനത്തിന് തുടക്കം കുറിച്ച് ചട്ടഞ്ചാൽ മാലിക് ദീനാർ ന​ഗരിയിൽ പതാക ഉയർന്നു. സമസ്‌തയുടെ പ്രമുഖരായ സാരഥികളെ സാക്ഷിയാക്കി കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, സമസ്‌ത സെക്രട്ടറി പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, മുശാവറാം​ഗം എപി അബ്‌ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് എന്നിവർ ചേർന്നാണ് പതാക ഉയർത്തിയത്.

Samastha 100 Years _ UT Khader
യുടി ഖാദർ ആശീർവാദം നൽകി സംസാരിക്കുന്നു

അലവി സഖാഫി കൊളത്തൂർ, മൊയ്‌തീൻ കുട്ടി ബാഖവി പൊൻമള, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, സയ്യിദ് ഹസൻ അഹദൽ തങ്ങൾ, അശ്രഫ് തങ്ങൾ മഞ്ഞംപാറ, ‌പിഎസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, സയ്യിദ് ജലാൽ ബുഖാരി മള്ഹർ, എൻ അലി അബ്‌ദുല്ല, മജീദ് കക്കാട്, സൈതലവി ചെങ്ങര, മുസ്‌തഫ കോഡൂർ, കെപി ഹുസൈൻ സഅദി, മൊയ്‌തു സഅദി ചേരൂർ, ബിഎസ് അബ്‌ദുല്ലക്കുഞ്ഞി ഫൈസി, ഹാമിദ് ചൊവ്വ, യുസി അബ്‌ദുൽ മജീദ്, പള്ളങ്കോട് അബ്‌ദുൽ ഖാദിർ മദനി, മുഹമ്മദ് പറവൂർ തുടങ്ങിയവർ സംബന്ധിച്ചു.

Samastha 100 Years _ Khaleel Bukhari
ചടങ്ങിൽ സംസാരിക്കുന്ന സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി

സമസ്‌തയുടെ പതാക 60 വർഷം പൂർത്തീകരിച്ചതിന്റെയും സംഘടന നൂറാം വർഷത്തിലേക്ക് കടക്കുന്നതിന്റയും വിളംബരം മുഴക്കിയാണ് പതാക ഉയർത്തൽ ചടങ്ങു നടന്നത്. തളങ്കര മാലിക് ദീനാറിൽ നിന്നും 300 പതാക വാഹകർ അണി നിരന്ന ഫ്ളാ​ഗ് മാർച്ചും അനുബന്ധമായി നടന്നു. 60 വർഷം മുൻപ് സമസ്‌തയുടെ പതാക അം​ഗീകരിച്ച സ്‌ഥലത്ത്‌ നിന്ന് സമ്മേളന പ്രഖ്യാപന ന​ഗരിയിലേക്ക് നടത്തിയ മാർച്ച് ആവേശം പകരുന്നതായി.

കാസർഗോഡ് ന​ഗരംചുറ്റി ചന്ദ്രഗിരി വഴി സഅദിയ്യിൽ നൂറുൽ ഉലമ സവിധത്തിലെത്തി അവിടെ നിന്നും ജാഥയായി സമ്മേളന പ്രഖ്യാപന ന​ഗരിയിലെത്തിയാണ് പതാക ഉയർത്തിയത്. നാളെ നടക്കുന്ന നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം വൈകിട്ട് 4ന് ആരംഭിക്കും. സമസ്‌ത ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നൂറാം വാർഷിക പ്രഖ്യാപനം നിർവഹിക്കും.

Samastha 100 Years സമസ്‌ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഇബ്‌റാഹിം ഖലീൽ അൽ ബുഖാരി, സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറാ, പൊൻമള അബ്‌ദുൽഖാദിർ മുസ്‌ലിയാർ, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, തെന്നല അബൂ ഹനീഫൽ ഫൈസി, സയ്യിദ് ത്വാഹ സഖാഫി, മാളിയേക്കൽ സുലൈമാൻ സഖാഫി, റഹ്‌മത്തുല്ല സഖാഫി എളമരം, ഫിർദൗസ് സഖാഫി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.

MOST READ | രാമചന്ദ്രൻ കടന്നപ്പള്ളിക്ക് രജിസ്ട്രേഷൻ, ഗണേഷിന് ഗതാഗതം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE