വെള്ളപ്പൊക്കം തുടരുന്നു; കുട്ടനാട് താലൂക്കിൽ 50 സ്‌കൂളുകൾ ഉടൻ തുറക്കില്ല

By Team Member, Malabar News
Schools In Kuttanad Dont Open On November First
Ajwa Travels

ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത മേഖലയിലെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കില്ലെന്ന് വ്യക്‌തമാക്കി ജില്ലാ ഭരണകൂടം. കുട്ടനാട് താലൂക്കിലെ 50 സ്‌കൂളുകളാണ് നവംബർ ഒന്നാം തീയതി തുറക്കാത്തത്. അതിതീവ്ര മഴയുടെ പശ്‌ചാത്തലത്തില്‍ കുട്ടനാട്, അപ്പർ കുട്ടനാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. അതിനാലാണ് നവംബർ ഒന്നാം തീയതി സ്‌കൂളുകൾ തുറക്കേണ്ടെന്ന തീരുമാനത്തിൽ അധികൃതർ എത്തിയത്.

ഇതിനിടെ സംസ്‌ഥാനത്ത് സ്‌കൂൾ തുറക്കാൻ എല്ലാ സജ്‌ജീകരണങ്ങളും പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്‌തമാക്കി. എല്ലാ സ്‌കൂളുകളിലും പ്രവേശനോൽസവം നടത്തുമെന്നും സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ ആദ്യ രണ്ടാഴ്‌ച ഹാജർ ഉണ്ടാകില്ലെന്നും, ആദ്യ ആഴ്‌ചകളിൽ കുട്ടികളുടെ ആത്‌മവിശ്വാസം കൂട്ടുന്ന പഠനം മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read also: കണ്ണൂർ വിമാനത്താവളത്തിൽ കോവിഡ് പരിശോധന നിർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE