ആദ്യദിനം നേടിയത് 260 കോടി; സ്‌പൈഡർമാന്റെ റെക്കോർഡ് തകർത്ത് ‘സ്‌ക്രീം’

By News Bureau, Malabar News

റെക്കോർഡ് കളക്ഷൻ നേടി ബോക്‌സോഫിസിൽ തരംഗം സൃഷ്‌ടിച്ച ഹോളിവുഡ് ചിത്രമാണ് ‘സ്‌പൈഡർമാൻ; നോ വെ ഹോം’. എന്നാൽ ഇപ്പോഴിതാ സ്‌പൈഡർമാന്റെ ആദ്യ ദിന കളക്ഷനെ തകർത്തെറിഞ്ഞ് ഒന്നാമത് എത്തിയിരിക്കുകയാണ് പാരാമൗണ്ട് പിക്ച്ചേഴ്‌സിന്റെ ഹൊറർ പരമ്പരയിലെ അഞ്ചാം സീസണായ ‘സ്‌ക്രീം 5‘.

ആദ്യ ദിനത്തിൽ ‘നോ വേ ഹോം’ 212 കോടിയാണ് നേടിയത്. അതേസമയം സ്‌ക്രീമിന്റെ ആദ്യദിന കളക്ഷൻ 260 കോടിയാണ്.

രണ്ടു ദിവസം കൊണ്ട് ആഗോള കളക്ഷൻ 356 കോടിയിൽ എത്തി ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് ‘സ്‌ക്രീം 5‘. വാരാന്ത്യത്തിൽ 30.6 മില്യൺ ഡോളർ(223 കോടി) ടിക്കറ്റ് വിൽപനയാണ് നടന്നത്. തിങ്കളാഴ്‌ചത്തെ ഗ്രോസ് ഉൾപ്പടെ മൊത്തം 35 മില്യൺ ഡോളർ (260 കോടി) ലഭിച്ചു എന്നാണ് പാരാമൗണ്ട് പറയുന്നത്.

ഏകദേശം 24 മില്യൺ ഡോളർ (178 കോടി) മുടക്കി നിർമിച്ച ചിത്രം 50 അന്താരാഷ്‌ട്ര വിപണികളിൽ നിന്ന് 18 മില്യൺ ഡോളർ കൂടി നേടിയതായാണ് വിവരം.

2015ൽ അന്തരിച്ച വെസ് ക്രാവൻ സംവിധാനം ചെയ്‌ത ആദ്യ ചിത്രമായിരുന്നു ‘സ്‌ക്രീം’. അഞ്ചാം പതിപ്പിൽ നെവ് കാംപ്ബെൽ, കോർട്ടേനി കോക്‌സ്, ഡേവിഡ് ആർക്വെറ്റ് എന്നിവരെ കൂടാതെ മെലിസ ബാരെര, ജെന്ന ഓർടെഗ ജാക്ക് ക്വയ്‌ഡ്‌ എന്നിവരും എത്തുന്നു.

Most Read: മുഖ്യമന്ത്രി സ്‌ഥാനാർഥിയായി സ്വയം പ്രഖ്യാപിക്കുന്നയാളല്ല ആ സ്‌ഥാനത്തിന് അർഹൻ; സോനു സൂദ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE