ന്യൂഡെൽഹി: പാർലമെന്റിലെ സുരക്ഷാ വീഴ്‌ച വിശദമായി അന്വേഷിക്കുമെന്ന് ലോക്‌സഭാ സ്‌പീക്കർ. പാർലമെന്റ് സെക്യൂരിറ്റി ഡയറക്‌ടറോട് സ്‌പീക്കർ വിശദീകരണം തേടി. സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇന്ന് ഉച്ചയോടെയാണ് പാർലമെന്റിനുള്ളിൽ കളർ സ്‌പ്രേയുമായി രണ്ടുപേർ പ്രതിഷേധം നടത്തിയത്.
ലോക്‌സഭാ സന്ദർശക ഗാലറിയിൽ നിന്നും രണ്ടുപേർ കളർ സ്‌പ്രേയുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി വീഴുകയായിരുന്നു. ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയ ഇവർ ഷൂസിനടിയിൽ ഒളിപ്പിച്ചുവെച്ച ഒളിപ്പിച്ചുവെച്ച സ്‌പ്രേ എടുത്ത് എംപിമാർക്ക് നേരെ അടിക്കുകയായിരുന്നു. എംപിമാരെല്ലാം സുരക്ഷിതരാണ്. പാർലമെന്റ് നടപടികൾ കാണാൻ വന്നവരാണ് ചാടിയതെന്നാണ് വിവരം.
ഇവരെ എംപിമാരും സുരക്ഷാ ഉദ്യോഗസ്‌ഥരും ചേർന്ന് പിടികൂടി. ലോക്‌സഭയുടെ പുറത്ത് പ്രതിഷേധം നടത്തിയ രണ്ടു പേരും കൂടി പിടിയിലായിട്ടുണ്ട്. പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിലാണ് ശൂന്യവേള പുരോഗമിക്കുന്നതിനിടെ ലോക്‌സഭയിൽ പുരോഗമിക്കുന്നതിനിടെ ലോക്‌സഭയിൽ ഗുരുതരമായ സുരക്ഷാ വീഴ്‌ച സംഭവിച്ചത്. സംഭവത്തിൽ ഒരു സ്‌ത്രീ ഉൾപ്പടെ നാലുപേരാണ് കസ്‌റ്റഡിയിൽ ഉള്ളത്.
Most Read| കൈകൾ ഇല്ലെങ്കിലെന്താ കരുത്തായി കാലുകളുണ്ട്; ലൈസൻസ് സ്വന്തമാക്കി ജിലുമോൾ