പ്ളാസ്‌റ്റിക് നിരോധനം; ബഹ്‌റൈനിലെ കടകളിൽ തയ്യാറെടുപ്പുകൾ തുടങ്ങി

By Team Member, Malabar News
Shops In Bahrain Started Preparations After decide To Ban Plastic
Ajwa Travels

മനാമ: ബഹ്റൈനിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുന്ന പശ്‌ചാത്തലത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി കടകൾ. 35 മൈക്രോണില്‍ താഴെയുളള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകള്‍ക്ക് സെപ്റ്റംബര്‍ 19 മുതലാണ് നിരോധനം ഏർപ്പെടുത്തുന്നത്. ഇതേ തുടർന്നാണ് ഇത്തരം പ്ളാസ്‌റ്റിക് ബാഗുകൾ ഒഴിവാക്കാൻ രാജ്യത്തെ കടകൾ തയ്യാറെടുപ്പുകൾ തുടങ്ങിയത്.

പല കടകളും ഇതിനോടകം തന്നെ 35 മൈക്രോണിന് മുകളിലുളള പ്ളാസ്‌റ്റിക് ഉപയോഗിക്കുന്നതിലേക്ക് മാറിക്കഴിഞ്ഞു. പഴയ സ്‌റ്റോക്ക് തീര്‍ന്നാല്‍ സെപ്റ്റംബര്‍ വരെ കാത്തു നില്‍ക്കാതെ നിലവാരമുയര്‍ന്ന പ്ളാസ്‌റ്റിക് ഉപയോഗിക്കാനാണ് പല ഷോപ്പുകളുടെയും തീരുമാനം.

ഘട്ടം ഘട്ടമായാണ് ബഹ്റൈനില്‍ പ്ളാസ്‌റ്റിക് ഉപയോഗം കുറച്ചു കൊണ്ടു വരുന്നത്. 200 മില്ലിലിറ്ററിന് താഴെയുളള പ്ളാസ്‌റ്റിക് കുപ്പികളുടെയും ഉപയോഗം ജനുവരി മുതല്‍ നിര്‍ത്തലാക്കിയിരുന്നു. അടുത്ത ഘട്ടത്തില്‍ ചിലയിടങ്ങളില്‍ പ്ളാസ്‌റ്റിക് ബാഗുകള്‍ പൂര്‍ണമായി നിരോധിക്കുമെന്ന് സൂപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോൺമെന്റ് അറിയിച്ചിട്ടുണ്ട്.

Read also: നാഷണൽ ഹെറാൾഡ് കേസ്; ഇഡി നടപടിയിൽ 13ന് രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE