ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് വീണ്ടും പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെല്‍ഹി ത്രിലോക്‌പുരിയിലാണ് സംഭവം. സംഭവത്തില്‍ 34കാരനായ ആള്‍ക്കെതിരെ പോക്‌സോ, എസ്‍സി, എസ്‍ടി വകുപ്പുകള്‍ പ്രകാരം മയൂര്‍ വിഹാര്‍ പോലീസ് കേസെടുത്തു.
ബുധാനാഴ്‌ച രാവിലെയാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളാണ് അറസ്‌റ്റിലായ ആള്‍ക്കെതിരെ സംശയമുന്നയിച്ചത്. ഇയാള്‍ പെണ്‍കുട്ടിയുടെ അയല്‍ക്കാരനാണെന്നാണ് സൂചന. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
Read also: കർണാടക ബിജെപി എംഎല്‍എയുടെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു