കേരളത്തിലേക്ക് കടത്തിയത് ടൺ കണക്കിന് കഞ്ചാവ്; സംഘത്തിലെ പ്രധാനി പിടിയിൽ

By Trainee Reporter, Malabar News
Arrest
Representational image
Ajwa Travels

ആലുവ: കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനി പോലീസിന്റെ പിടിയിൽ. ഇടുക്കി തൊടുപുഴ കുമ്മൻകല്ല് തൊട്ടിയിൽ വീട്ടിൽ റസൽ (അമ്മായി റസൽ-36) എന്നയാളാണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.

ആയിരക്കണക്കിന് കിലോ കഞ്ചാവാണ് 4 വർഷത്തിനിടെ ഇയാൾ കേരളത്തിൽ എത്തിച്ച് വിതരണം ചെയ്‌തതെന്ന്‌ പോലീസ് പറഞ്ഞു. മൂന്ന് ദിവസം നീണ്ടുനിന്ന പോലീസ് ഓപ്പറേഷന് ഒടുവിൽ ഇടുക്കി വനമേഖലയിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ഇയാളിൽ നിന്ന് ലഹരിവിൽപ്പനയുമായി ബന്ധപ്പെട്ടിരിക്കുന്ന കൂടുതൽ പേരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായതായി പോലീസ് അറിയിച്ചു. വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്നും സംഭവത്തിൽ കൂടുതൽ ആളുകളെ അറസ്‌റ്റ് ചെയ്യുമെന്നും റൂറൽ ജില്ലാ പോലീസ് മേധാവി കാർത്തിക് അറിയിച്ചു.

ആലുവ നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി കെ അശ്വകുമാർ, സബ് ഇൻസ്‌പെക്‌ടർമാരായ ടിഎം സൂഫി, വിഎ അസീസ്, എസ്‌സിപിഒമാരായ ജിമ്മോൻ ജോർജ്, പിഎൻ രതീശൻ, ജില്ലാ ഡാൻസാഫ്‌ അംഗങ്ങളായ പിഎം ഷാജി, കെവി നിസാർ, ടി ശ്യാംകുമാർ, വിഎസ് രജ്‌ഞിത്, ജാബിർ, മനോജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Read also: നാമനിർദേശ പത്രിക സമർപ്പിച്ച് കമൽ ഹാസൻ; കോയമ്പത്തൂർ സൗത്തിൽ ജനവിധി തേടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE