സോണിയ ​ഗാന്ധി ഭാരത് ജോഡോ യാത്രയിൽ; ബെല്ലാരിയിൽ 2 ലക്ഷം പേരുടെ മഹാറാലി

തമിഴ്‌നാട്ടിൽ നിന്ന് ആരംഭിച്ച യാത്ര കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, രാജസ്‌ഥാൻ, ഉത്തർ പ്രദേശ്, ദൽഹി, പഞ്ചാബ്, ഹരിയാന എന്നീ സംസ്‌ഥാനങ്ങൾ താണ്ടി ജമ്മുവിലെ ശ്രീനഗറിൽ 2023 ജനുവരി 30ന് സമാപിക്കും.

By Central Desk, Malabar News
Sonia Gandhi on Bharat Jodo Yatra
Ajwa Travels

മൈസൂരു: ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസിന്റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ഇന്ന് സോണിയ ​ഗാന്ധി അണിചേരും.

ഇതിനായി തിങ്കളാഴ്‌ച ഇവർ ബംഗളൂരുവിൽ എത്തിയിരുന്നു. കുടകിലെ റിസോർട്ടിൽ വിശ്രമിക്കുന്ന സോണിയ ഇന്നു രാവിലെ പാണ്ഡവ പുരത്തെത്തും. ഈ മാസം 19 വരെ ഇവർ കർണാടകയിൽ ഉണ്ടാകും. നാളെ പ്രിയങ്ക ഗാന്ധിയും യാത്രയില്‍ പങ്കെടുക്കുമെന്നാണ് സൂചന.

സോണിയ ​ഗാന്ധിയെ പാർലമെന്റിലെത്തിച്ച ബെല്ലാരി മണ്ഡലത്തിൽ രണ്ടു ലക്ഷത്തിലധികം പ്രവർത്തകരെ അണിനിരത്തുന്ന പടുകൂറ്റൻ റാലിയും പാർട്ടി ഒരുക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര ശ്രീനഗറിൽ അവസാനിക്കും. 5 മാസം ദൈർഘ്യമുള്ള കാൽ നട യാത്രയിൽ 149 സ്‌ഥിരം ജാഥ അംഗങ്ങൾ ഉണ്ട്. അതിൽ മൂന്നിലൊന്ന് സ്‌ത്രീകളാണ്‌.

146 ദിവസം നീളുന്ന പദയാത്ര 12 സംസ്‌ഥാനങ്ങളിലൂടെ കടന്നുപോയി ശ്രീനഗറിലാണ് സമാപിക്കുക. 3,570 കിലോമീറ്റർ പിന്നിട്ട് 2023 ജനുവരി 30നു സമാപിക്കും. 22 നഗരങ്ങളിൽ റാലികൾ സംഘടിപ്പിക്കും.
ജാഥ കടന്നുപോകുന്ന അതാത് പ്രദേശത്ത് നിന്ന്കൂടുതൽ അംഗങ്ങൾ പങ്കെടുക്കുകയും ചെയ്യും. 2022 സെപ്‌റ്റംബർ 6ന് ഔദ്യോഗികമായി ഉൽഘാടനം ചെയ്‌ത പദയാത്ര കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്നത് സെപ്‌റ്റംബർ 7നാണ്.

ഇപ്പോൾ കർണാടകയിലുള്ള യാത്ര തുംകൂർ, ചിത്രദുർ​ഗ, ബെല്ലാരി, റെയ്‌ച്ചൂർ ജില്ലകളിലൂടെ സഞ്ചരിച്ച് 21ന് തെലുങ്കാനയിലേക്കു കടക്കും. രാവിലെ 7 മുതൽ 11 വരെയും വൈകുന്നേരം 4 മുതൽ 7 വരെയുമാണ് യാത്രയുടെ സമയക്രമം. ഇതിനിടെയുള്ള സമയത്തിൽ വിവിധ മേഖലയിലുള്ള തൊഴിലാളികൾ, കർഷകർ, യുവാക്കൾ, സാംസ്‌കാരിക പ്രമുഖർ തുടങ്ങിയവരുമായി ജാഥ ക്യാപ്റ്റൻ രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.

Most Read: സ്‌തനാർബുദം; അറിഞ്ഞിരിക്കാം ഈ കാരണങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE