പ്രത്യേക നമ്പർ, ഡ്രൈവർമാർക്ക് പരിശീലനം; ആംബുലന്‍സുകളുടെ നിലവാരം ഉയർത്തുന്നു

By Web Desk, Malabar News
Dispute over parking; The ambulance driver was stabbed
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ അനധികൃത ആംബുലന്‍സുകളെ നിയന്ത്രിക്കാൻ നിരീക്ഷണം ശക്‌തമാക്കുമെന്ന് മന്ത്രി ആന്റണി രാജു. ആംബുലന്‍സുകള്‍ക്ക് പ്രത്യേക നമ്പറും നല്‍കും. അംഗീകൃത ഡിസൈനും, നിറവും, ലൈറ്റും, സൈറണും, ഹോണും മാത്രമേ ഉപയോഗിക്കാവൂ. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കും.

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഐഎംഎയുമായി സഹകരിച്ച് പ്രത്യേക പരിശീലനം നൽകും. ആംബുലന്‍സുകളുടെ സേവനം സംസ്‌ഥാനത്തുടനീളം ഏകോപിപ്പിക്കുവാനും നിലവാരം ഉയര്‍ത്താനും മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കാനും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനിച്ചു.

ലൈസന്‍സ് ലഭിച്ച് 3 വര്‍ഷം കഴിഞ്ഞതിന് ശേഷം മാത്രമേ ആംബുലന്‍സ് ഓടിക്കാന്‍ അനുവദിക്കൂ. ആംബുലന്‍സുകളെ മൂന്നായി തരം തിരിച്ച് സംസ്‌ഥാനത്തുടനീളം പ്രത്യേക നിരക്ക് ഏര്‍പ്പെടുത്താനും യോഗത്തില്‍ ധാരണയായി.

പ്രഥമ ശുശ്രൂഷ, പെരുമാറ്റ മര്യാദകള്‍, രോഗാവസ്‌ഥ പരിഗണിച്ചുള്ള വേഗ നിയന്ത്രണം, ആശുപത്രികളുമായുള്ള ഏകോപനം എന്നിവയില്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കും. ആംബുലന്‍സുകളെക്കുറിച്ച് വരുന്ന വിവിധ പരാതികള്‍ കണക്കിലെടുത്ത് പരിശോധന ശക്‌തമാക്കാനും യോഗം തീരുമാനിച്ചു.

National News: യോഗി ഇസ്‌ലാമിക ലോകത്തിന് വെല്ലുവിളി, അഖിലേഷിന് ഐഎസ്‌ഐ സഹായം; ബിജെപി നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE