പുള്ളിമാൻ വേട്ട: ബത്തേരിയിൽ അഞ്ചംഗ സംഘം പിടിയിൽ

By Trainee Reporter, Malabar News
spotted deer hunt
Representational image
Ajwa Travels

സുൽത്താൻ ബത്തേരി: വയനാട് കേണിച്ചിറ അതിരാറ്റുകുന്നിൽ പുള്ളിമാനെ വേട്ടയാടിക്കൊന്ന അഞ്ചംഗ സംഘം പിടിയിൽ. കേണിച്ചിറ സ്വദേശികളായ അതിരാറ്റ്കുന്ന് മറ്റത്തിൽ എംസി ഷാജി (51), എംസി ഷിജു (46), മാപ്പാനിക്കാട്ട് എംജെ ഷിബു (48), ഇടപ്പുള്ളവിൽ സികെ ഷാജൻ (53), കേളമംഗലം കോളനിയിലെ കെബി രതീഷ് എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്. ഇവരെ കൂടാതെ കേണിച്ചിറ, നടവയൽ, കൂളിവയൽ സ്വദേശികളായ 3 പേർക്ക് എതിരെ അന്വേഷണം പുരോഗമിക്കുകയാണ്.

പിടിയിലായ അതിരാറ്റ്കുന്ന് ഷാജിയുടെ വീട്ടിൽ നിന്ന് പാകം ചെയ്‌ത രണ്ടു കിലോയോളം വരുന്ന പുള്ളിമാന്റെ ഇറച്ചി പിടിച്ചെടുത്തു. കേളമംഗലം വനത്തിനകത്ത് കെണിയൊരുക്കി പുള്ളിമാനെ പിടികൂടിയ പ്രതികൾ കശാപ്പ് ചെയ്‌ത്‌ ഇറച്ചിയാക്കി വാഹനത്തിൽ കടത്തിക്കൊണ്ടുപോയി വിൽപന നടത്തുകയായിരുന്നെന്ന് വനംവകുപ്പ് അറിയിച്ചു.

പുള്ളിമാന്റെ ജഡാവശിഷ്‌ടങ്ങൾ തെളിവെടുപ്പ് സമയത്ത് കണ്ടെത്തി. പ്രതികൾക്ക് എതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരവും വനത്തിൽ അതിക്രമിച്ച് കടന്നതിന് കേരള വന നിയമപ്രകാരവും കേസെടുത്തു. കൂടുതൽ പ്രതികളുണ്ടാകാൻ സാധ്യതയുള്ളതിനാൽ അന്വേഷണം ഊർജിതമാക്കിയതായി ചെതലയം റേഞ്ച് ഓഫിസർ കെജെ ജോസ് പറഞ്ഞു.

Read also: രാമനാട്ടുകര അപകടം; അർജുൻ ആയങ്കിക്ക് കസ്‌റ്റംസ്‌ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE