എസ്‌എസ്‌എഫ് ‘ദേശീയ സാഹിത്യോൽസവ്’ ഗുജറാത്തിൽ സമാപിച്ചു; ജമ്മു& കശ്‌മീർ ചാംപ്യൻമാർ

ഗുജറാത്ത് കലാപത്തിന് ശേഷം മാനസികമായി തകർന്നടിഞ്ഞ ഇസ്‌ലാമിക വിശ്വാസി സമൂഹത്തിന് ആത്‌മാഭിമാനത്തോടെ 'സ്വത്വബോധം' തിരികെ പിടിക്കാൻ സുന്നിപ്രസ്‌ഥാനം നടത്തിയ ദീർഘമായ പ്രവർത്തനങ്ങളുടെ അനന്തരഫലം കൂടിയാണ് 'ദേശീയ സാഹിത്യോൽസവ്'.

By Central Desk, Malabar News
SSF 'National Sahithyolsav 2022' concludes in Gujarat
Ajwa Travels

ഗുജറാത്ത്: എസ്‌എസ്‌എഫ് പ്രഥമ ‘ദേശീയ സാഹിത്യോൽസവ്’ ഗുജറാത്തിലെ രാജ്‌കോട്ടിൽ സമാപിച്ചു. സർഗവാസനകളുടെ യൂണിറ്റുതലം മുതലുള്ള മൽസരത്തിന്റെ സമാപന മഹാമഹമായിരുന്നു രാജ്‌കോട്ടിൽ നടന്നത്. 290 പോയിന്റ് നേടി ജമ്മു& കശ്‌മീരാണ് ദേശീയ ചാംപ്യൻമാരായത്.

21 സംസ്‌ഥാനങ്ങളെ പിന്നിലാക്കിയാണ് കശ്‌മീരിന്റെ പ്രതിഭകൾ ജേതാക്കളായത്. 22 സംസ്‌ഥാനങ്ങളിൽ നിന്നായി അഞ്ഞൂറോളം പ്രതിഭകളാണ് മൽസരത്തിൽ പങ്കെടുത്തത്. 60 ഇനങ്ങളിലായിരുന്നു മൽസരം. നാലു ദിവസമായി നടന്ന കലാ-സാഹിത്യ മൽസരങ്ങളുടെ ഫൈനലിൽ 272 പോയന്റ് നേടി കർണാടക രണ്ടാം സ്‌ഥാനവും 251 പോയിന്റുമായി കേരളം മൂന്നാം സ്‌ഥാനവും നേടി. മധ്യപ്രദേശിൽ നിന്നുള്ള ഫായിസ് ഖുറേഷിയാണ് കലാപ്രതിഭ. മധ്യപ്രദേശിൽ തന്നെയുള്ള നിഹാൽ അഷ്‌റഫാണ് സർഗ പ്രതിഭ.

2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം മാനസികമായി തകർന്നടിഞ്ഞ ഇസ്‌ലാമിക വിശ്വാസി സമൂഹത്തിന്റെ ആത്‌മാഭിമാനത്തോടെയുള്ള ‘സ്വത്വബോധം’ തിരികെ പിടിക്കാൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി, കാന്തപുരം ഉസ്‌താദിന്‌ കീഴിൽ നടത്തിയ ദീർഘമായ പ്രവർത്തനങ്ങളുടെ അനന്തരഫലം കൂടിയാണ് ഗുജറാത്തിൽ നടന്ന ‘ദേശീയ സാഹിത്യോൽസവ്’ സമാപന സമ്മേളനം; നേതൃത്വം വ്യക്‌തമാക്കി.

കലാപാനന്തരം ഇസ്‌ലാമിക വിശ്വാസി സമൂഹം തകർന്നടിഞ്ഞ ഗുജറാത്തിൽ ആതുരാലയങ്ങളും സ്‍കൂളുകളും വീടുകളും നിർമിച്ചാണ് സുന്നിപ്രസ്‌ഥാനം പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിരന്തര ബോധവൽകരണവും വിദ്യാഭ്യാസ പ്രവർത്തനങ്ങളും ഉൾപ്പടെ അനേകം സേവനങ്ങളിലൂടെ ജനതയെ കൈപിടിച്ചുയർത്തി.

SSF 'National Sahithyolsav 2022' concludes in Gujarat

ഒപ്പം കേരളം കൂടാതെ, ഇതര സംസ്‌ഥാനങ്ങളിലേക്കും സർഗാത്‌മക പ്രവർത്തനങ്ങളും സാഹിത്യ പ്രവർത്തനങ്ങളും എസ്‌എസ്‌എഫ് വ്യാപിപ്പിച്ചു. ഒട്ടുമിക്ക സംസ്‌ഥാനങ്ങളിലും എസ്‌എസ്‌എഫ് യൂണിറ്റുകൾ രൂപീകരിച്ചു. ഈ രീതിയിൽ വ്യാപകമായ പ്രവർത്തനങ്ങളാണ് സുന്നി പ്രസ്‌ഥാനം നടത്തിയത്; നേതൃത്വം വിശദീകരിച്ചു.

യൂണിറ്റ്‌ തലങ്ങളിൽ ആരംഭിച്ച എസ്‌എസ്‌എഫ് സർഗാത്‌മക പ്രവർത്തനം സെക്‌ടർ, ഡിവിഷൻ, ജില്ല, സംസ്‌ഥാനം എന്നിങ്ങനെയുള്ള വിവിധതലങ്ങളിലൂടെ മൽസരങ്ങൾ നടത്തിയിരുന്നു. അതിൽ നിന്ന് വിജയിച്ച 500ഓളം സർഗ പ്രതിഭകളാണ് ദേശീയ തലത്തിൽ മൽസരിച്ചത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു വിദ്യാർഥി പ്രസ്‌ഥാനം ഈ രീതിയിൽ ദേശീയ തലത്തിൽ ഒരു ‘സാഹിത്യോൽസവ്’ നടത്തിയത്. സംഘടനാ നേതൃത്വം പറഞ്ഞു.

രാജ്‌കോട്ടിൽ നടന്ന ‘ദേശീയ സാഹിത്യോൽസവ്’ സമാപന സമ്മേളനം ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരംഎപി അബൂബക്കർ മുസ്‌ലിയാർ ഉൽഘാടനം നിർവഹിച്ചു. എസ്‌എസ്‌എഫ് ദേശീയ പ്രസിഡണ്ട് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ പത്‌മശ്രീ പ്രൊഫ. അഖ്‌തറുൽവാസി മുഖ്യാതിഥിയായി പങ്കെടുത്തു.

എസ്‌എസ്‌എഫ് ദേശീയ ജന: സെക്രട്ടറി നൗഷാദ് ആലം മിസ്ബാഹി ഒഡീഷ, എസ്‌വൈഎസ്‍ കേരള സ്‌റ്റേറ്റ്‌ ജനറൽ സെക്രട്ടറി ഡോ എപി അബ്‌ദുൽ ഹകീം അസ്ഹരി എന്നിവർ സംസാരിച്ചു.

Most Read: മനുഷ്യരെ കടത്തിവെട്ടും; താരമായി ഗോൾഫ് കാർട്ട് വാഹനം ഓടിക്കുന്ന ഒറാങ്ങുട്ടാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE