ദേശീയ അണുനശീകരണ യജ്‌ഞം; അബുദാബിയിൽ 19 മുതൽ

By Team Member, Malabar News
Sterilization in Abu Dhabi

അബുദാബി : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ ദേശീയ അണുനശീകരണ യജ്‌ഞം നടത്തുമെന്ന് വ്യക്‌തമാക്കി ദേശീയ ദുരന്ത നിവാരണ സമിതി. ഈ മാസം 19ആം തീയതി മുതലാണ് അണുനശീകരണ യജ്‌ഞം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി അർധരാത്രി മുതൽ പുലർച്ചെ 5 മണി വരെ ആരും പുറത്തിറങ്ങരുതെന്നും, വാഹനങ്ങളിൽ സഞ്ചരിക്കരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്ഷണം, മരുന്ന് എന്നിവക്കായി പുറത്തിറങ്ങുന്നതിന് ഇളവ് നൽകിയിട്ടുണ്ട്. പരമാവധി എല്ലാവരും വീടുകളിൽ തന്നെ കഴിയണമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : അണക്കെട്ടുകളിൽ ജലനിരപ്പുയർന്നു; മംഗലംഡാമിലെ മൂന്ന് ഷട്ടറുകൾ ഉയർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE