വിത്തിന് പകരം പണം നൽകണമെന്ന് നിർദ്ദേശം; കർഷകർക്ക് തീരാ ദുരിതം

By Trainee Reporter, Malabar News
Extreme misery for farmers
Ajwa Travels

പാലക്കാട്: കർഷകരെ തീരെ ദുരിതത്തിലാക്കി കൃഷിവകുപ്പിന്റെ പുതിയ നിർദ്ദേശം. വിത്ത് നൽകാനായില്ലെങ്കിൽ പകരം പണം നൽകണമെന്ന നിർദ്ദേശമാണ് പാലക്കാട് ജില്ലയിലെ കർഷകർക്ക് കൃഷിവകുപ്പ് മുഖേന നൽകുന്ന നിർദ്ദേശം. കനത്ത മഴയിൽ കൃഷി നശിച്ച് ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായ നെൽക്കർഷകർക്കാണ് കൃഷിവകുപ്പിന്റെ നിർദ്ദേശം ഇരട്ടി പ്രഹരമായത്. കർഷകർ കൃഷിഭവനിൽ നിന്ന് സൗജന്യമായി വാങ്ങിയ നെല്ലിന് കിലോയ്‌ക്ക് 42 രൂപാ നിരക്കിൽ തിരിച്ചടയ്‌ക്കണമെന്നാണ്‌ നിർദ്ദേശം.

ഒരു ഹെക്‌ടറിന് രണ്ട് ടൺ വിത്ത് മടക്കി നൽകണമെന്ന വ്യവസ്‌ഥയിലാണ് കൃഷിവകുപ്പ് വിത്ത് സൗജന്യമായി നൽകിയത്. കഴിഞ്ഞ വർഷങ്ങളിൽ കൃത്യമായി വിത്ത് മടക്കി നൽകാനും കർഷകർക്ക് സാധിച്ചിരുന്നു, എന്നാൽ, ഇത്തവണ മഴയും കോവിഡ് മൂലവും ഓലകരിച്ചിൽ, വാരിപ്പൂ എന്നീ രോഗബാധയുമേറ്റതോടെ പലയിടത്തും നെൽക്കൃഷിക്ക് കാര്യമായ നേട്ടമുണ്ടായില്ല. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ മൂലം വിത്തെടുക്കാൻ കരുതിയിരുന്ന നെൽക്കൃഷി പലതും വെള്ളത്തിനടിയിലായെന്നും കർഷകർ പറയുന്നു.

ഇതോടെയാണ് കൃഷിഭവനിൽ വിത്ത് നൽകാൻ സാധിക്കാത്ത അവസ്‌ഥയിൽ എത്തിയത്. കൂടാതെ, നിലവാരം കുറഞ്ഞതും ചെളിയിലാഴ്ന്നതുമായ വിത്ത് കൊയ്‌തെടുത്ത് കൃഷിഭവനിൽ നൽകിയാൽ അത് വൻ പരാതിക്ക് കാരണമായി തീരുമെന്നും കർഷകർ പറയുന്നു. നിലവിൽ ഭൂരിഭാഗം കർഷകരും കടുത്ത സാമ്പത്തിക പ്രതിതിസന്ധിയിലാണ്. പണം തിരിച്ചടക്കാൻ സാധിക്കാത്ത അവ്സ്ഥയിലാണ് പലരും ഉള്ളത്. അതേസമയം, കാലാവസ്‌ഥാ മാറ്റം കണക്കിലെടുത്ത് സർക്കാർ തലത്തിൽ വിഷയത്തിൽ ഇടപെടൽ വേണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

Most Read: സിറോ സർവേ; സംസ്‌ഥാനത്തെ പഠനഫലം ഇന്ന് പുറത്തുവിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE