ജഡ്‌ജിയുടെ ദുരൂഹമരണം; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

By News Desk, Malabar News
supreme-court of india
Ajwa Travels

ഡെൽഹി: ജാർഖണ്ഡിലെ ജഡ്‌ജിയുടെ ദുരൂഹ മരണത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ജഡ്‌ജി ഉത്തം ആനന്ദിന്റെ ദുരൂഹ മരണത്തില്‍ ഒരാഴ്‌ചക്കകം റിപ്പോര്‍ട് നല്‍കാൻ ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും സുപ്രീം കോടതി ആവശ്യപ്പെട്ടു.

രാജ്യത്ത് ജഡ്‌ജിമാർക്കെതിരെ പലപ്പോഴും ആക്രമണങ്ങള്‍ നടക്കുന്നുവെന്നും എല്ലാ ആക്രമണങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്‌റ്റിസ് എൻ വി രമണ വ്യക്‌തമാക്കി. അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതിയുടെ നടപടികളില്‍ ഇടപെടുകയല്ല സുപ്രീം കോടതിയെന്നും ചീഫ് ജസ്‌റ്റിസ് വ്യക്‌തക്തമാക്കി.

എന്നാൽ ഹൈക്കോടതി അന്വേഷത്തില്‍ നിരീക്ഷണം നടത്തുമെന്നും കാലതാമസമുണ്ടായാല്‍ കേസ് സിബിഐയ്‌ക്ക്‌ കൈമാറുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവം നടന്ന സാഹചര്യത്തെ കുറിച്ചും ജഡ്‌ജിമാ‍ർക്കുള്ള സുരക്ഷക്കായി സംസ്‌ഥാനമെടുത്ത നടപടികളിലും ആശങ്കയുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ജാർഖണ്ഡിലെ ജഡ്‌ജിയുടേത് കൊലപാതകമാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ജാര്‍ഖണ്ഡ് ചീഫ് ജസ്‌റ്റിസുമായുമായി സംസാരിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെ കുറിച്ച് ഇപ്പോൾ അന്വേഷിക്കുന്നത്.

Kerala News: ‘അതിജീവനത്തിന്റെ മുന്നണി പോരാളികള്‍’; ഡോക്യുമെന്ററി പ്രകാശനം ചെയ്‌ത്‌ ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE