ന്യൂഡെൽഹി: മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുരക്ഷാ പബ്ളിക് ചാരിറ്റബിൾ ട്രസ്‌റ്റ് സമർപ്പിച്ച ഹരജി, ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്‌നാട് വീഴ്‌ച വരുത്തിയെന്നും കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. കേരളാ ഹൈക്കോടതി ഹരജി തള്ളിയതിനെ തുടർന്നാണ് സംഘടന സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ ഇടപെടാനാകില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.
Read also: റിപ്പ്ഡ് ജീൻസിനെ ഇപ്പോഴും എതിർക്കുന്നു; വിവാദത്തിന് ശേഷവും നിലപാടിൽ ഉറച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി