ഐഎസ് ബന്ധമെന്ന് സംശയം; തമിഴ്‌നാട്ടിലും കോയമ്പത്തൂരിലും എൻഐഎ റെയ്‌ഡ്‌

കോയമ്പത്തൂരിൽ 23 ഇടങ്ങളിലും ചെന്നൈയിൽ മൂന്നിടത്തുമാണ് റെയ്‌ഡ്‌ നടക്കുന്നത്.

By Trainee Reporter, Malabar News
Suspicion of IS connection; NIA raids in Tamil Nadu and Coimbatore
Representational Image
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിലും കോയമ്പത്തൂരിലും എൻഐഎ റെയ്‌ഡ്‌. കോയമ്പത്തൂരിൽ 23 ഇടങ്ങളിലും ചെന്നൈയിൽ മൂന്നിടത്തുമാണ് റെയ്‌ഡ്‌ നടക്കുന്നത്. നിരോധിത ഭീകര സംഘടനായ ഐഎസുമായി ബന്ധപ്പെട്ടു പുതിയ ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമിച്ചെന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ റെയ്‌ഡ്‌ നടക്കുന്നത്. കോയമ്പത്തൂരിലെ ഡിഎംകെ വനിതാ കൗൺസിലറുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

വിദ്യാർഥികൾ അടക്കമുള്ളവർക്ക് പരിശീലനം നൽകാൻ പദ്ധതിയിട്ടിരുന്നുന്നെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു. റെയ്‌ഡിന്റെ കൂടുതൽ വിവരങ്ങൾ എൻഐഎ പുറത്തുവിട്ടിട്ടില്ല. അതേസമയം, കേരളത്തിൽ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമിച്ചെന്ന കേസിൽ കഴിഞ്ഞ ആഴ്‌ച തൃശൂർ സ്വദേശിയായ യുവാവിനെ പിടികൂടിയിരുന്നു. തൃശൂർ സ്വദേശിയായ നബീൽ അഹമ്മദിനെയാണ് പിടികൂടിയത്.

കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി അറസ്‌റ്റിലായ തൃശൂർ സ്വദേശി നബീൽ അഹമ്മദ് മൊഴി നൽകിയിരുന്നു. ‘പെറ്റ് ലവേർസ്’ എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് കേരളത്തിൽ ഇസ്‌ലാമിക് സ്‌റ്റേറ്റ് രൂപീകരിക്കാൻ ശ്രമിച്ചതെന്നാണ് മൊഴി. നബീലാണ് ഐഎസ്‌ ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് കേരളത്തിൽ നേതൃത്വം കൊടുത്തതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ആരാധനാലയങ്ങൾ കൊള്ളയടിക്കാനും നബീൽ ആസൂത്രണം നടത്തിയിരുന്നതായി എൻഐഎ അറിയിച്ചു.

Most Read| നിപ; ഇന്ന് കൂടുതൽ പേരുടെ പരിശോധനാ ഫലങ്ങൾ പുറത്തുവരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE