പെരുന്നാൾ ദിനത്തിലും സാമൂഹിക ദൗത്യങ്ങളിൽ വ്യാപൃതരായി എസ്‌വൈഎസ്‌ പ്രവര്‍ത്തകര്‍

By Desk Reporter, Malabar News
islamic funeral in covid pandemic_kerala
'സാന്ത്വനം' പ്രവര്‍ത്തകര്‍ പട്ടര്‍ക്കടവില്‍ മരണാന്തര കർമങ്ങൾക്ക് നേതൃത്വം നൽകുന്നു

മലപ്പുറം: കോവിഡ് ബാധിച്ച് മരണപ്പെട്ട രണ്ട് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് മലപ്പുറം സോണിലെ എസ്‌വൈഎസ്‌ പ്രവർത്തകർ പെരുന്നാൾ ആഘോഷത്തിനെ പുണ്യപ്രവർത്തികളുടെ ദിനമാക്കി മാറ്റിയത്.

പട്ടര്‍ക്കടവ് ജുമുഅത്ത് പള്ളി ജീവനക്കാരന്‍ മാന്‍കുളങ്ങര മൊയ്‌തീൻ മുസ്‌ലിയാര്‍, വെള്ളിലയിലെ സിപി അഹ്‌മദ് കുട്ടി ഹാജി എന്നിവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കാണ് പ്രത്യേകം പരിശീലനം ലഭിച്ച എസ്‌വൈഎസ്‌ സാന്ത്വനം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയത്.

മുജീബുറഹ്‌മാന്‍ വടക്കേമണ്ണ, അലി മുസ്‌ലിയാര്‍ മക്കരപ്പറമ്പ്, ശിഹാബ് കടുപുറം, ശിഹാബ് അഹ്‌സനി, മുസ്‌തഫ മുസ്‌ലിയാര്‍ പട്ടര്‍ക്കടവ്, സിദ്ദീഖ് പുല്ലാര, ഹുസൈന്‍ വി, എ ഗഫൂര്‍, നൗഫല്‍, അബ്ബാസലി പെരിന്താറ്റിരി, അശ്‌റഫ് വെള്ളില എന്നിവരാണ് പെരുന്നാള്‍ ദിനത്തിലും സാമൂഹിക ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് മാതൃകയായത്.

Islamic funeral Prayer in Covid season_Kerala
കോവിഡ് പ്രോട്ടോകോൾ പാലിച്ച് ജനാസ നമസ്‌കാരത്തിൽ (ഫ്യുണറൽ പ്രയർ) പങ്കെടുക്കുന്ന എസ്‌വൈഎസ്‌ ‘സാന്ത്വനം’ പ്രവർത്തകർ

അശരണരായ രോഗികള്‍ക്ക് മരുന്നുൾപ്പടെയുള്ള അവശ്യ വസ്‌തുക്കൾ എത്തിച്ചു കൊടുക്കല്‍, രോഗികൾ ഉണ്ടാകുന്ന സ്‌ഥലങ്ങളിലെ അണുനശീകരനം തുടങ്ങിയ പ്രവര്‍ത്തനങ്ങളും എസ്‌വൈഎസ്‌ സന്നദ്ധ സേവന വിഭാഗമായ സാന്ത്വനത്തിന് കീഴില്‍ നടന്നു വരുന്നുണ്ട്. ഇതിനകം കോവിഡ് ബാധിച്ച് മരിച്ച നിരവധി ഇസ്‌ലാമിക വിശ്വാസികളുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് എസ്‌വൈഎസ്‌ സാന്ത്വനം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ ഇവരെ ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: 8606400640, 9946427461

പൂർണ്ണ വായനയ്ക്ക്

Most Read: ബാദുഷ: എട്ട് ലക്ഷം വിശപ്പിന് പരിഹാരമായി മുന്നേറുന്ന കൊച്ചിയിലെ ‘സിനിമാ കിച്ചന്റെ’ നട്ടെല്ല്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE