ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്‌ഥാപിക്കണം; എസ്‌വൈഎസ്‍ എയര്‍പോര്‍ട്ട് മാര്‍ച്ച്

By Desk Reporter, Malabar News
SYS Airport March_Malabar News
എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാകമ്മിറ്റി നടത്തിയ എയര്‍പോര്‍ട്ട് മാര്‍ച്ചിൽ നിന്നുള്ള ദൃശ്യം
Ajwa Travels

മലപ്പുറം: ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് ലിസ്‌റ്റിൽ നിന്ന് കരിപ്പൂരിനെ ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും ജനദ്രോഹപരമായ തീരുമാനം പിന്‍വലിച്ച് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനഃസ്‌ഥാപിക്കണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനഃസ്‌ഥാപിക്കണം എന്നാവശ്യപ്പെട്ട് എസ്‌വൈഎസ്‍ ജില്ലാ കമ്മിറ്റി കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോട്ടിലേക്ക് നടത്തിയ മാര്‍ച്ച് ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ഹജ് ഹൗസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടായിട്ടും സര്‍വീസ് നടത്താന്‍ വിമാന കമ്പനികള്‍ തയ്യാറായിട്ടും കരിപ്പൂരിനെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണ്. മലപ്പുറം, കാഴിക്കോട് ഉള്‍പ്പെടെയുള്ള പ്രദേശത്തിന് നിന്നുള്ളവരാണ് ഭൂരിഭാഗം ഹാജിമാരെന്നിരിക്കെ എംബാര്‍ക്കേഷന്‍ പോയിന്റ് മാറ്റുന്നതിലൂടെ ഹാജിമാരെ ദുരിതത്തിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തില്‍ ഒരു പോയിന്റ് മാത്രമാണ് അനുവദിക്കുന്നതെങ്കിൽ അതിന് ഏറ്റവും അനുയോജ്യം കരിപ്പൂര്‍ മാത്രമാണെന്നും തങ്ങള്‍ കൂട്ടിച്ചേർത്തു.

SYS Airport Protest-Malabar News
എയര്‍പോര്‍ട്ട് മാര്‍ച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉൽഘാടനം നിർവഹിക്കുന്നു

എംബാര്‍ക്കേഷന്‍ പോയിന്റ് എടുത്ത മാറ്റാനുള്ള സര്‍ക്കാറിന്റെ നടപടിക്കെതിരെ നടന്ന ജനകീയ മാര്‍ച്ചില്‍ ശക്‌തമായ പ്രതിഷേധമാണ് പ്രസംഗികരായ എല്ലാവരും രേഖപ്പെടുത്തിയത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് മാർച്ച് സംഘടിപ്പിച്ചതെന്നും സംഘാടകർ പത്രകുറിപ്പിൽ വ്യക്‌തമാക്കി.

എസ്‌വൈഎസ്‍ ജില്ലാ ട്രഷറര്‍ അബ്‌ദുൽ ഖാദിര്‍ ഫൈസി കുന്നുംപുറം അധ്യക്ഷനായി. പിവി അബ്‌ദുൽ വഹാബ് എം.പി, സമസ്‌ത ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയിതീൻ ഫൈസി, എകെ അബ്‌ദുറഹിമാന്‍, ടിവി ഇബ്‌റാഹീം എംഎല്‍എ, എസ്‌വൈഎസ്‍ സംസ്‌ഥാന സെക്രട്ടറി കെഎ റഹ്‌മാൻ ഫൈസി കാവനൂര്‍, എസ്എംഎഫ് സംസ്‌ഥാന വര്‍ക്കിംഗ് സെക്രട്ടറി യു ശാഫി ഹാജി, എസ്‌കെഎസ്എസ്എഫ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, എസ്‌വൈഎസ്‍ ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, എസ്‌വൈഎസ്‍ ജില്ലാ സെക്രട്ടറിമാരായ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, സംഘാടക സമിതി കണ്‍വീനര്‍ ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍ എന്നിവരാണ് പ്രതിഷേധം രേഖപ്പെടുത്തി പ്രസംഗിച്ചത്.

ഹജ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് നുഅ്മാന്‍ ലോഡ്‌ജ് ജംഗ്ഷനില്‍ സമാപിച്ചു. മാര്‍ച്ചിന് സയ്യിദ് ബിഎസ്‌കെ തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് കെകെഎസ് ബാപ്പുട്ടി തങ്ങള്‍, പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഒഎംഎസ് തങ്ങള്‍ മേലാറ്റൂര്‍, സി അബ്‌ദുല്ല മൗലവി വണ്ടൂര്‍, ഷാഹുല്‍ ഹമീദ് മാസ്‌റ്റർ മേല്‍മുറി, എംപി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്‌മാൻ കൊണ്ടിപ്പറമ്പ്, സിഎം കുട്ടി സഖാഫി വെള്ളേരി, ഫരീദ് റഹ്‌മാനി കാളികാവ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, അബ്‌ദുൽ മജീദ് ദാരിമി വളരാട്, ശമീര്‍ ഫൈസി ഒടമല, അബ്‌ദുൽ അസീസ് ദാരിമി മുതിരിപ്പറമ്പ്, കെകെ അമാനുല്ല ദാരിമി, പികെ ലത്തീഫ് ഫൈസി, കെഎസ് ഇബ്‌റാഹീം മുസ്‌ലിയാര്‍, ഫാറുഖ് ഫൈസി മണിമൂളി നേതൃത്വം നല്‍കി.

Kerala News: ഇഡി ചെയ്യുന്നത് ഇലക്ഷന്‍ ഡ്യൂട്ടി; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ എംവി ജയരാജന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE