എസ് വൈ എസ് ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ് സമാപിച്ചു

By Desk Reporter, Malabar News
SYS Global Cyber Conference _ Malabar News
Representational Image
Ajwa Travels

മലപ്പുറം: തണലേകാം തുണയാകാം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ് സമാപിച്ചു. എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ പ്രവാസലോകത്ത് നിന്നും ഇന്ത്യയില്‍ നിന്നുമായി 500-ലധികം പ്രതിനിധികള്‍ സംബന്ധിച്ചു. സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ എന്നിവര്‍ മുഖ്യാതിഥികളായി.

National News: ഡെൽഹി കലാപം; സീതാറാം യെച്ചൂരിക്കുൾപ്പടെ കുറ്റപത്രം

മഞ്ചേരി ഇരുപത്തിരണ്ടാം മൈലില്‍ സ്ഥാപിക്കുന്ന ‘സാന്ത്വന സദനം’ സമര്‍പ്പണത്തിന്റെ ഭാഗമായി നടത്തിയ സന്ദേശ സമ്മേളനമാണ് സൈബര്‍ കോണ്‍ഫറന്‍സ്. മഞ്ചേരി ഇരുപത്തിരണ്ടാം മൈലിലാണ് ‘സാന്ത്വന സദനം’ പൂര്‍ത്തിയാകുന്നത്. സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവരില്ലാതെ പോലീസും സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും ഏല്‍പ്പിക്കുന്നവര്‍ ഉള്‍പ്പടെയുള്ളയുള്ള നിരാലംബരെ സംരക്ഷിക്കാനാണ് സാന്ത്വന സദനം സ്ഥാപിക്കുന്നത്. 3 കോടി രൂപ ചെലവിലാണ് ആദ്യഘട്ടം പൂര്‍ത്തീകരിക്കുന്നത്.

മെഡിക്കല്‍ കെയര്‍ സെന്റര്‍, ഡി അഡിക് ഷന്‍ സെന്റര്‍, കൗണ്‍സിലിംഗ് കേന്ദ്രം, ഹോം കെയര്‍ സര്‍വ്വീസ്, സാന്ത്വനം വളണ്ടിയര്‍ സേവനം, ആംബുലന്‍സ് സര്‍വ്വീസ്, ജനാസ സംസ്‌ക്കരണ കേന്ദ്രം തുടങ്ങിയവയാണ് പ്രഥമിക ഘട്ടമായി സാന്ത്വന സദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

SYS-Malabar News

സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാർ ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുന്നു.

സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ജിദ്ദ പ്രാരംഭ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദു റഹ്മാന്‍ ഫൈസി, ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍ പ്രസിഡണ്ട് സയ്യിദ് അബ്ദു റഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം. അബൂബക്കര്‍ പടിക്കല്‍, വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാർ, ഇ.കെ മുഹമ്മദ് കോയ സഖാഫി, കെ.പി ജമാല്‍ കരുളായി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, എ പി. ബഷീര്‍ ചെല്ലക്കൊടി എന്നിവര്‍ പ്രസംഗിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമാപന പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള സൗദി എയര്‍ലൈന്‍സിന്റെ അപേക്ഷ തളളിയ ഡി.ജി.സി.എ നടപടിയില്‍ ജി.സി.സി സൈബര്‍ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കരിപ്പൂരിന്റെ ചിറകരിയാനുള്ള അധികൃതരുടെ നീക്കം ചെറുത്തു തോല്പിക്കുന്നതു വരെ സ്വദേശത്തും പ്രവാസ ലോകത്തും ശക്തമായ സമര പരിപാടികളുമായി എസ്.വൈ.എസ്, ഐ.സി.എഫ് നേതൃത്വം മുന്നോട്ടു പോവുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.

SYS NEWS: ശുചിത്വ വാരാചരണം; എസ് വൈ എസ് സൃഷ്ട്ടിക്കുന്ന പുതിയ മാതൃക അനുകരണീയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE