Tag: Malabar News from Palakkad
കനത്തമഴ; അട്ടപ്പാടിയിൽ റോഡ് ഒഴുകിപോയി
പാലക്കാട്: മലവെള്ളപ്പാച്ചിലിൽ അട്ടപ്പാടി ചാളയൂരിലെ താവളം മുള്ളി റോഡ് ഒഴുകി പോയി. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിന് ഇടയിലാണ് രാത്രിയുണ്ടായ കനത്ത മഴയിൽ റോഡ് ഒഴുകി പോയത്. ഇതോടെ താഴെ മുള്ളി, മേലെ...
മഴ ശക്‌തം, നീരൊഴുക്ക് വർധിച്ചു; വാളയാർ ഡാമിൽ ഓറഞ്ച് അലർട്
പാലക്കാട്: അതിർത്തി മേഖലയിൽ ഒരു ഇടവേളക്ക് ശേഷം വീണ്ടും മഴ ശക്‌തമായി. ഇതേ തുടർന്ന് വാളയാർ പുഴയിൽ നിന്നും ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഈ സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വാളയാർ ഡാമിൽ...
വാരണി പുഴ പാലം അടുത്തമാസം തുറന്നുകൊടുക്കും
പാലക്കാട്: പ്രളയത്തിൽ തകർന്ന് അപകടാവസ്‌ഥയിലായ വാരണി പുഴ പാലം നവംബറിൽ തുറന്നുകൊടുക്കും. പാലത്തിന്റെ തകർന്ന ഭാഗത്തിന്റെ നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്. തകർന്ന തൂണും മേൽത്തട്ടും പൊളിച്ചുനീക്കിയ ഭാഗത്ത് സ്‌ഥാപിക്കാനുള്ള ഉരുക്കുബീമിന്റെയും മേൽത്തട്ടിന്റെയും നിർമാണവും...
വളർത്തു നായകളെ വിഷം കൊടുത്ത് കൊന്ന സംഭവം; പ്രതികൾ പിടിയിൽ
പാലക്കാട്: ജില്ലയിലെ വടക്കഞ്ചേരിയിൽ വീട്ടിലെ വളർത്തു നായകളെ വിഷം കൊടുത്ത് കൊല്ലുകയും കോഴികളെ കെട്ടിത്തൂക്കുകയും ചെയ്‌ത സംഭവത്തിലെ പ്രതികൾ അറസ്‌റ്റിൽ. പാളയം സ്വദേശികളായ വിനോദ് (22), ഗുരുവായൂരപ്പൻ (21) എന്നിവരെയാണ് വടക്കഞ്ചേരി പോലീസ്...
രേഖകളില്ലാതെ 1.64 കോടി രൂപ ട്രെയിനിൽ കടത്താൻ ശ്രമം; രണ്ട് പേർ അറസ്‌റ്റിൽ
പാലക്കാട്: രേഖകളില്ലാത്ത 1.64 കോടി രൂപ ട്രെയിനിൽ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്‌റ്റിൽ. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ആണ് ഹൈദരാബാദ് സ്വദേശികളായ രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തത്. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍...
മഴ വില്ലനായി; നെല്ലുണക്കാൻ തമിഴ്‌നാട്ടിൽ നിന്ന് യന്ത്രമെത്തിച്ച് കർഷകർ
പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെല്ല് ഉണക്കുന്നതിന് തമിഴ്‌നാട്ടിൽ നിന്നും യന്ത്രമെത്തിച്ച് കർഷകർ. നിർത്താതെ പെയ്യുന്ന മഴയിൽ നെല്ല് ഉണക്കാൻ മറ്റ് വഴികൾ ഇല്ലാതെ വന്നതോടെയാണ് യന്ത്രത്തെ ആശ്രയിക്കേണ്ടി വന്നതെന്ന് കർഷകർ...
കൽപ്പാത്തി രഥോൽസവം; ജില്ലാ ഭരണകൂടത്തിന് രൂപരേഖ സമർപ്പിച്ചു
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൽപ്പാത്തി രഥോൽസവം നടത്താൻ അനുമതി നൽകിയ സാഹചര്യത്തിൽ ഉൽസവത്തിന്റെ രൂപരേഖ തയ്യാറാക്കി ഗ്രാമസമൂഹം ജില്ലാ ഭരണകൂടത്തിന് കൈമാറി. രൂപരേഖയിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചർച്ച ചെയ്‌ത്...
സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കം; കാറിടിപ്പിച്ചു വീഴ്‌ത്തി-യുവാവ് പിടിയിൽ
പാലക്കാട്: സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് യുവാവിനെ വാഹനമിടിപ്പിച്ച് അപകടപ്പെടുത്തി. പാലക്കാട് ഒറ്റപ്പാലത്ത് ഇന്ന് രവിലെയാണ് സംഭവം. കടം വാങ്ങിയ പണം തിരികെ ചോദിച്ച ആളെയാണ് വാഹനമിടിപ്പിച്ചത്. തുടർന്ന് യുവാവിനെ കാറിന്റെ...





































