‘ടേയ്‌ക് കെയര്‍ ചെന്നൈ’; കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി

By Syndicated , Malabar News
chennai-rain
Rep. Image
Ajwa Travels

ന്യൂഡെല്‍ഹി: ചെന്നൈ നഗരത്തിൽ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ട് ഇറങ്ങണമെന്നും എല്ലാവരോടും എല്ലാ സുരക്ഷാനടപടികളും പാലിക്കാന്‍ അഭ്യർഥിക്കുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

”ചെന്നൈയിലെ നിര്‍ത്താതെ പെയ്യുന്ന മഴ ആശങ്കാജനകമാണ്. സംസ്‌ഥാനത്തെ നമ്മുടെ സഹോദരങ്ങളോട് എല്ലാ സുരക്ഷാ നടപടികളും പാലിക്കാന്‍ അഭ്യര്‍ഥിക്കുന്നു. കൂടാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഒരു അഭ്യര്‍ഥന. ദയവായി ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുക,ടേയ്‌ക് കെയര്‍ ചെന്നൈ,” രാഹുൽ ട്വിറ്ററില്‍ കുറിച്ചു.

തമിഴ്‌നാട്ടില്‍ കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈ വിമാന താവളത്തില്‍ വിമാനങ്ങളുടെ ലാന്‍ഡിങ് റദ്ദാക്കി. ഉച്ചയ്‌ക്ക് 1.15 മുതല്‍ ആറുമണിവരെ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യില്ല. അതേസമയം വിമാന താവളത്തില്‍നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ കൃത്യസമയം പാലിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Read also: ‘ഇത് നീതിയോ അനീതിയോ നിങ്ങള്‍ തീരുമാനിക്ക്’; പ്രതികരിച്ച് കഫീൽ ഖാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE