കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; സമരം കടുപ്പിക്കാൻ നീക്കവുമായി ടിഡിഎഫ്

By Team Member, Malabar News
TDF Going To Intensify The Protest In KSRTC Salary Crisis

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി രൂക്ഷമാകുമ്പോൾ സമരം കടുപ്പിക്കാൻ തീരുമാനിച്ച് ടിഡിഎഫ്. തിങ്കളാഴ്‌ച മുതല്‍ ചീഫ് ഓഫിസിലേക്ക് ആരേയും കടത്തി വിടില്ലെന്നാണ് സംഘടന വ്യക്‌തമാക്കുന്നത്‌. ശമ്പളം ലഭിക്കും വരെ സമരം തുടരുമെന്നാണ് ടിഡിഎഫ് അറിയിച്ചിരിക്കുന്നത്. നിലവിൽ ടിഡിഎഫ് സമരം ആരംഭിച്ചിട്ട് 19 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്.

മാനേജ്‌മെന്റിന്റെ അശാസ്‌ത്രീയവും ഏകപക്ഷീയവുമായ ഡ്യൂട്ടി പരിഷ്‌കരണം അംഗീകരിക്കില്ലെന്ന് പറഞ്ഞാണ് ടിഡിഎഫ് ട്രാന്‍സ്‌പോര്‍ട് ഭവന് മുന്നില്‍ അനിശ്‌ചിതകാല സമരം ആരംഭിച്ചിരുന്നത്. കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവിതരണം ആരംഭിച്ചെങ്കിലും യൂണിയനുകൾ ഇപ്പോഴും പ്രതിഷേധത്തിലാണ്.

കഴിഞ്ഞ രണ്ടുമാസവും 20ന് ശേഷമാണ് ശമ്പളം നല്‍കിയത്. ഈ സാഹചര്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലും കെഎസ്ആര്‍ടിസി ആസ്‌ഥാനത്തും യൂണിറ്റുകളിലും ധര്‍ണയും റിലേ സത്യാഗ്രഹവും നടക്കുകയാണ്. ബസ് സര്‍വീസ് മുടക്കാതെയുള്ള സമരങ്ങളാണ് നിലവിൽ നടക്കുന്നത്. എന്നിട്ടും പ്രശ്‌ന പരിഹാരത്തിന് മാനേജ്‌മെന്റും സര്‍ക്കാരും ശ്രമിക്കുന്നില്ലെന്നാണ് യൂണിയനുകൾ ഉന്നയിക്കുന്ന ആരോപണം.

Read also: സ്വർണക്കടത്ത് കേസ്; പ്രതിഷേധവുമായി യുഡിഎഫ്- സെക്രട്ടറിയേറ്റ് മാർച്ച് രണ്ടിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE