നൈജീരിയയില്‍ ഓഫീസ് തുടങ്ങാന്‍ ഫേസ്ബുക്ക്

By Trainee Reporter, Malabar News
facebook-africa_Malabrar News
Representational image
Ajwa Travels

നൈജീരിയ: ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലെ രണ്ടാമത്തെ ഓഫീസ് തുടങ്ങാന്‍ പദ്ധതിയിട്ട് ടെക്‌നോളജി ഭീമന്മാരായ ഫേസ്ബുക്ക്. ജോഹന്നാസ്ബര്‍ഗിന് ശേഷം, നൈജീരിയയിലെ ലാഗോസിലാണ് ഫേസ്ബുക്കിന്റെ പുതിയ ഓഫീസ് ആരംഭിക്കുന്നത്. ഫേസ്ബുക്കിന്റെ പ്രോഗ്രാം മാനേജരായ ചിംഡി അനേകെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആഫ്രിക്കയുടെ ടെക്‌നോളജി കേന്ദ്രമായ ലാഗോസില്‍ ഇതിനായി സ്ഥലം തിരഞ്ഞെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഓഫീസ് സഹായകമാകും. 2021 പകുതിയാകുമ്പോഴേക്കും ഓഫീസ് മുഴുവനായും പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. ഈ കാലയളവില്‍ കമ്പനിക്കുവേണ്ട എന്‍ജിനീയര്‍മാരെയും, സെയില്‍സ്, പാര്‍ട്ട്‌നര്‍ഷിപ്പ്, പോളിസി, വാര്‍ത്താവിനിമയ മേഖലകളിലേക്ക് വേണ്ട ജീവനക്കാരെയും ആഫ്രിക്കയില്‍ നിന്നും തിരഞ്ഞെടുക്കും.

Read also: നല്ല പെൺകുട്ടികൾ നേരത്തേ ഉറങ്ങും; കട്‌ജുവിന് എതിരെ പ്രതിഷേധം ശക്തം

ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് 2016ല്‍ നൈജീരിയ സന്ദര്‍ശിച്ചിരുന്നു. സുക്കര്‍ബര്‍ഗിന്റെ സന്ദര്‍ശനത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനമെന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE