വയനാട്: വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ദേശീയപാത 766ൽ നായ്‌ക്കട്ടി കലൂരിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബീനാച്ചി സ്വദേശി അൻസാദായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. കർണാടകയിൽ നിന്ന് ബത്തേരിയിലേക്ക് വരുന്നതിനിടെ ആയിരുന്നു അപകടം. തീ പടർന്നത് കണ്ടു ബൈക്ക് പാതയോരത്ത് നിർത്തി മാറിയതിനാൽ അൻസാദ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ പാലക്കാടും സമാനമായ സംഭവം നടന്നിരുന്നു. ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക്കൽ സ്‌കൂട്ടറാണ് കത്തിനശിച്ചത്. കിനാശ്ശേരി ആനപ്പുറത്തെ റിയാസിന്റെ ഭാര്യ ഹാസിനയുടെ സ്‌കൂട്ടറാണ് പൂർണമായും കത്തി നശിച്ചത്. ഇന്നലെ രാവിലെ നെൻമാറ ബ്ളോക്ക് ഓഫീസ് പരിസരത്തു വെച്ചാണ് സംഭവം. പുക ഉയരുന്നത് കണ്ടതോടെ സ്‌കൂട്ടർ പാതയോരത്ത് നിർത്തിയതിന് ശേഷമാണ് കത്തി നശിച്ചത്.
Most Read| താനൂർ കസ്‌റ്റഡി മരണം; കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി