‘സിജി’ ഖത്തർ ചാപ്റ്റർ ലീഡർഷിപ്‌ പ്രോഗ്രാം നടന്നു

By Desk Reporter, Malabar News
CIGI QATAR Chapter_Shakeer Cheerayi
ഉൽഘാടന പ്രഭാഷണത്തിൽ ഷെക്കീർ ചീരായി
Ajwa Travels

ദോഹ: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ ഖത്തർ ചാപ്റ്ററിന്റെ ലീഡർഷിപ്‌ പ്രോഗ്രാം കോർണിഷിലെ മ്യൂസിയം പാർക്കിൽ നടന്നു.

മാസ്‌റ്റർ മുഹമ്മദ് അദ്‌നാന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ കോഓർഡിനേറ്റർ റഫീഖ് മക്കി സ്വാഗത പ്രഭാഷണം നടത്തി. ഖത്തറിലെ കായിക മേഖലയിൽ ശ്രദ്ധേയനായ മാരത്തോൺ റണ്ണർ ഷെക്കീർ ചീരായി പരിപാടിയുടെ ഉൽഘാടനം നിർവഹിച്ചു. ഉൽഘാടന പ്രസംഗത്തിൽ ജീവിതശൈലീ രോഗങ്ങൾക്ക് അടിമപ്പെടാതിരിക്കാൻ പ്രവാസികൾ ശ്രദ്ധിക്കേണ്ട സുപ്രധാന വിഷയങ്ങളെ സംബന്ധിച്ച് ഷെക്കീർ ചീരായി ഉപദേശങ്ങൾ നൽകി.

ജീവിതമെന്നത് ഒരു മാരത്തോൺ ഓട്ടമാണ്, ഒരു സ്‌പ്രിന്ററും മാരത്തോൺ ഓട്ടക്കാരനും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. സ്‌പ്രിന്റർ നൂറു മീറ്റർ ഏറ്റവും വേഗതയിൽ ഓടിയെത്തുക എന്ന ലക്ഷ്യത്തിൽ അതവസാനിപ്പിക്കുന്നു, എന്നാൽ നമ്മുടെ ജീവിതം പെട്ടന്ന് ഓടി തീർക്കേണ്ട ഒന്നല്ല, ഒരു മാരത്തോൺ ഓട്ടക്കാരനെ പോലെ പ്രതിസന്ധികളെ തരണം ചെയ്‌ത്, അവസാന നിമിഷംവരെ‌ നിരന്തരം മുന്നോട്ടു പോകേണ്ടതാണ്. അതിനാവശ്യമായ ശ്രദ്ധയും സൂക്ഷ്‌മതയും നമ്മുടെ ആരോഗ്യ കാര്യങ്ങളിൽ ഉണ്ടായിരിക്കണം മുഖ്യ പ്രസംഗത്തിൽ സിജിയുടെ ഖത്തർ ചാപ്‌റ്റർ എച്ച് ആർ കോഓർഡിനേറ്റർ താഹ മുഹമ്മദ് പറഞ്ഞു.

അബ്‌ദുൽസലാം വിലങ്ങിൽ, ഫൈസൽ കായക്കണ്ടി, എഞ്ചിനീയർ ഷിഹാബുദ്ദീൻ, എഞ്ചിനീയർ ഉസ്‌മാൻ കെവി , ആർടിസ്റ് അലാവുദ്ദീൻ, റഷീക് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. അംഗങ്ങളുടെ വ്യത്യസ്‍തമായ കലാകായിക പരിപാടികളും നടന്നു.

സിഎൽപി മാസ്‌റ്റർ റഫീഖ് മേലേപ്പുറത്ത്‌, പ്രോഗ്രാം കോർഡിനേറ്റർമാരായ ഫൈസൽ പേരാമ്പ്ര, ഫായിസ് അരോമ എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. തുടർച്ചയായി എല്ലാ മാസവും നടത്തി വരുന്നതാണ് ഈ പ്രോഗ്രാം. ഡിസംബർ മാസത്തെ രണ്ടാമത്തെ സെഷനായിരുന്നു ഇന്നലെ നടന്നത്.

Most Read: കാർഷിക നിയമം ഏതോ സംസ്‌ഥാനത്തെ കാര്യമെന്ന് വി മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE