തിരുവനന്തപുരം: സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് വാഹന നികുതി അടയ്‌ക്കേണ്ട തീയതി നീട്ടി. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാർട്ടറിലെ നികുതി അടയ്‌ക്കുന്നതിനുള്ള കാലാവധി ഡിസംബർ 31 വരെയാണ് നീട്ടിയിരിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ഒക്‌ടോബറിൽ ആരംഭിക്കുന്ന മൂന്നാം ക്വാർട്ടറിലെ വാഹന നികുതി അടയ്‌ക്കുന്നതിനുള്ള കാലാവധിയാണ് നിലവിൽ നീട്ടിയിരിക്കുന്നത്, നവംബറിൽ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ അഭ്യർഥനയെ തുടർന്നാണ് തീരുമാനമെന്ന് ആന്റണി രാജു പറഞ്ഞു. നേരത്തെ കോവിഡിന്റെ പശ്‌ചാത്തലത്തിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വാഹനങ്ങൾക്ക് സെപ്‌റ്റംബർ 30 വരെയുള്ള നികുതി സർക്കാർ ഒഴിവാക്കിയിരുന്നു.
Also Read: കോവിഡിനെതിരെ ഹോമിയോ മരുന്ന് ഫലപ്രദം; മുഖ്യമന്ത്രി