ഐസിആർഎഫ് തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ്‌ പരിപാടിയുടെ നാലാംഘട്ടം കഴിഞ്ഞു

By Staff Reporter, Malabar News
icrf-thirst-quenchers
Ajwa Travels

മനാമ: ഐസിആർഎഫ് (ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്) സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ ‘തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ്‌ 2021‘ തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായുള്ള പദ്ധതിയുടെ നാലാം ഘട്ടം ഇന്ന് ജനുസാനിലെ വർക്ക് സൈറ്റിൽ നടന്നു.

കുടി വെള്ളത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തൊഴിലാളികളെ അറിയിക്കുക, വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാൻമാരായി തുടരണം എന്നതിനെ കുറിച്ച് അവരെ ബോധവാൻമാരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഇരുനൂറ്റി അറുപതിൽ പരം തൊഴിലാളികൾക്കാണ് ഇന്ന് ബഹ്‌റൈനിലെ ബൊഹ്‌റ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ വെള്ളവും, പഴങ്ങളും വിതരണം ചെയ്‌തത്.

കോവിഡ് വ്യാപന സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്‌ളയറുകൾക്കൊപ്പം ഐസിആർഎഫ് വളണ്ടിയർമാർ മാസ്‌ക്കുകളും, ആൻറി ബാക്‌ടീരിയൽ സോപ്പുകളും വിതരണം ചെയ്‌തു. 8 മുതൽ 10 ആഴ്‌ചവരെ തുടരാൻ ഉദ്ദേശിക്കുന്ന പരിപാടിയുടെ നാലാംഘട്ടമാണ് ഇന്ന് നടന്നത്.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഐസിആർഎഫ് ചെയർമാൻ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, പരിപാടിയുടെ കൺവീനർ സുധീർ തിരുനിലത്ത് എന്നിവരെ കൂടാതെ ഐസിആർഎഫ് വളണ്ടിയർമാരായ മുരളീകൃഷ്‌ണൻ, പവിത്രൻ നീലേശ്വരം, നിഷ രംഗരാജ്, രമൻപ്രീത് എന്നിവരും പങ്കെടുത്തു.

Read Also: അപ്പാനിയുടെ ‘മോണിക്ക’ മികച്ച പ്രതികരണത്തോടെ മുന്നേറുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE