മലപ്പുറം: പിറന്ന നാട്ടിൽ സമാധാനമായി ജീവിക്കാൻ വേണ്ടി പിടഞ്ഞു വീഴുന്ന പലസ്‌തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രത്യേക പ്രാർഥന നടത്താനും വ്രത വിശുദ്ധിയും ആർദ്രതയും കാത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് വിശ്വാസികളോട് ആഹ്വാനം ചെയ്‌തു.
ഒരു മാസം നീണ്ട വ്രതാനുഷ്‌ഠാനത്തിലൂടെ നേടിയെടുത്ത ആത്‌മ വിശുദ്ധിയും അപരനോടും മറ്റു ജീവജാലങ്ങളോടുമുള്ള ആർദ്രതയും തുടർന്നും ജീവിതത്തിൽ നില നിർത്താൻ വിശ്വാസീ സമൂഹം മുന്നോട്ട് വരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ അധ്യക്ഷൻ കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമിയും ജനറൽ സെക്രട്ടറി പിഎം മുസ്‌തഫ കോഡൂരും ഈദ് സന്ദേശത്തിൽ ആവശ്യപ്പെട്ടു.
കോവിഡ് ഭീഷണിയുടെ പാശ്‌ചാത്തലത്തിൽ വ്യക്‌തി സുരക്ഷ ഉറപ്പാക്കി സമൂഹത്തിന്റെ കാവലാളാകാൻ ഓരോരുത്തരും ശ്രദ്ധിക്കണം. ദാനധർമ്മങ്ങൾ അധികരിപ്പിച്ച് വിപത്തിൽ നിന്ന് രക്ഷതേടാനും അനുവദനീയമായ ആഘോഷങ്ങൾ മാത്രം പിൻപറ്റാൻ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Most Read: കോവിഡിനെ തുരത്താൻ ‘യാഗം’; അശാസ്‌ത്രീയ വാദവുമായി മധ്യപ്രദേശ് ബിജെപി മന്ത്രി