കാരപ്പുറം എസ്‌വൈഎസ് യൂണിറ്റിന് പുതിയ നേതൃനിര നിലവിൽ വന്നു

By Desk Reporter, Malabar News
SYS (AP) NEWS _ SYS KARAPPURAM COMMITTEE
പ്രസിഡണ്ട് ശിഹാബ് റഹ്‌മാൻ സഖാഫി, ജനറൽ സെക്രട്ടറി നൗഷാദലി പറമ്പത്ത്, ഫിനാൻസ് സെക്രട്ടറി മജീദ് പി
Ajwa Travels

മലപ്പുറം: ജില്ലയിലെ കാരപ്പുറം എസ്‌വൈഎസ് യൂണിറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എസ്‌വൈഎസ് പ്രവർത്തകരുടെ ഉറക്കവും ഉണർച്ചയും നാടിന്റെ നൻമക്ക് വേണ്ടിയാവണമെന്നും നൻമ വറ്റാത്ത നീരുറവയാവണം എസ്‌വൈഎസ് പ്രവർത്തകരെന്നും തിരഞ്ഞെടുപ്പിനായി ചേർന്ന യൂത്ത് കൗൺസിൽ ഉൽഘാടനം ചെയ്‌തു കൊണ്ട് ജില്ലാ സെക്രട്ടറി സിദ്ധീഖ് സഖാഫി വഴിക്കടവ് പറഞ്ഞു.

ശിഹാബ് റഹ്‌മാൻ സഖാഫിയെ പ്രസിഡണ്ടായും നൗഷാദലി പറമ്പത്ത് ജനറൽ സെക്രട്ടറിയായും മജീദ് പി ഫിനാൻസ് സെക്രട്ടറിയായുമാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. വൈസ് പ്രസിഡണ്ടുമാരായി മൻസൂർ സഖാഫി, മുഹമ്മദലി ടി എന്നിവരും സഫീർ എംകെ, സലാം എ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

ആബിദ് വിപി, സ്വാലിഹ് ടി, ലുഖ്‌മാൻ ടിടി, ജുനൈദ് സി, ജാഫർ സികെ,ഹബീബ് ആക്കോടൻ, സൈനുൽ ആബിദ് എം, സ്വാലിഹ് പി എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും, ഖാസിം ലത്തീഫി, ഉമർ സി,മുഹമ്മദലി, സഫീർ എംകെ, സലാം എ, ജുനൈദ് സി, ആബിദ് വിപി, ജാഫർ സികെ, ശരീഫ് പികെ എന്നിവർ സർക്കിൾ കൗൺസിലർമാരായും ചുമതലയേറ്റു.

കാരപ്പുറം ശംസുദ്ധീൻ മദ്രസയിൽ നടന്ന കൗൺസിലിൽ എസ്‌വൈഎസ് എടക്കര സോൺ പ്രസിഡണ്ട് ഉബൈദുല്ല സഖാഫി മുഖ്യ പ്രഭാഷണം നടത്തി, കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ സെക്രട്ടറി ഹമീദ് മുസ്‌ലിയാർ അധ്യക്ഷനായി. സോൺ സെക്രട്ടറി ഖാസിം ലത്തീഫി, കേരള മുസ്‌ലിം ജമാത്ത് സെക്രട്ടറി നൗഷാദ് എസ്‌എൻ, ഐസിഎഫ്, ആർഎസ്‍സി നേതാക്കളായ സി മുഹമ്മദ്‌, സിടി അബ്‌ദുള്ള സഖാഫി അസീസ് മുസ്‌ലിയാർ എന്നിവർ ചടങ്ങിൽ ആശംസ പറഞ്ഞു.

Most Read: പ്രാധാനമന്ത്രി കത്തോലിക്ക സഭാ പ്രതിനിധികളുമായി ഈ മാസം 19ന് ചർച്ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE