മഴയെത്തി; വസ്‌ത്രങ്ങൾ ഇനി സിംപിളാക്കാം

By Desk Reporter, Malabar News
the-rain-came-clothes-can-now-be-simplified
Representational Image
Ajwa Travels

മഴക്കാലമെത്തി, വേനൽക്കാലത്തെ ഇഷ്‌ട വസ്‌ത്രങ്ങളെല്ലാം തൽക്കാലം മാറ്റിവെച്ചോളൂ. കോവിഡും ലോക്ക്ഡൗണും സാമൂഹിക അകലവും ഒക്കെ ആണെങ്കിലും ഫാഷൻ ഡയറി അപ്‌ലിഫ്റ്റ് ചെയ്യുന്നതിൽ ഉപേക്ഷ കാണിക്കേണ്ട. കനം കുറഞ്ഞതും എളുപ്പത്തിൽ ഉണങ്ങുന്നതുമായ തുണിത്തരങ്ങൾ ഇനിയണിയാം. കൂടെ ട്രെൻഡി മാസ്‌കും കൂടിയായാൽ സ്‌റ്റൈലായി.

ഏതുതരം വസ്‌ത്രങ്ങൾ തിരഞ്ഞെടുക്കണം?

മഴക്കാലത്തെ ഏറ്റവും സീസൺ ഫ്രണ്ട്‌ലി വസ്‌ത്രങ്ങൾ കോട്ടണിലും ലിനനിലും തീർത്തതാണ്. നിറം ഇളകുന്നതും കടുത്ത നിറങ്ങളിലുള്ളതും ഒഴിവാക്കാം. ഇറക്കം കൂടിയ ബോട്ടം വെയറുകളും മാറ്റിവെക്കാം. ആങ്കിൾ ലെങ്ത് പാന്റ്സുകളും ട്രൗസറുകളും തിരഞ്ഞെടുക്കണം.

the-rain-came-clothes-can-now-be-simplified

ഇറുകിയ വസ്‌ത്രങ്ങൾ ഈ സമയത്ത് ഉപേക്ഷിക്കണം. ഒപ്പം ജീൻസിന്റെ ഉപയോഗവും കുറയ്‌ക്കാം. നിർബന്ധമെങ്കിൽ ത്രീ ഫോർത്ത്, ആങ്കിൾ ലെങ്ത് എന്നിവയാവാം.

എന്നാൽ ഇവ ഈർപ്പമില്ലാതെ ഉണക്കി ഉപയോഗിക്കാൻ ശ്രദ്ധിക്കണം. പ്രകൃതിദത്ത തുണിത്തരങ്ങൾക്കും മുൻഗണന വേണം. മഴക്കാല പ്രശ്‌നങ്ങളെ അവ ഒരു പരിധി വരെ ചെറുക്കും.

തുണികൾ എളുപ്പത്തിൽ ഉണക്കാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ;

വസ്‌ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് മാത്രമല്ല മഴക്കാലത്ത് തുണികൾ ഉണക്കി സൂക്ഷിക്കേണ്ടതും പ്രധാനമാണ്. ഈർപ്പമുള്ള വസ്‌ത്രങ്ങൾ ധരിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കും. ഒപ്പം ഈറന്റെ മണവും ഉണ്ടാവും. തുണികൾ എളുപ്പത്തിൽ ഉണക്കാൻ ഒരു എളുപ്പവഴിയുണ്ട്.the-rain-came-clothes-can-now-be-simplifiedകഴുകിയ തുണി ഒരു തവണ നന്നായി പിഴിഞ്ഞ ശേഷം ഉണങ്ങിയ വലിയ ഒരു ടവലിലോ ടീഷര്‍ട്ടിലോ വച്ച് ചുറ്റുക. ശേഷം ഇതിന്റെ രണ്ടു അറ്റത്തുനിന്ന് നന്നായി പിഴിഞ്ഞെടുക്കുക. ഈ സമയത്ത്, കഴുകിയ തുണിയിലെ ഭൂരിഭാഗം ജലാംശവും ഈ ഉണങ്ങിയ തുണി വലിച്ചെടുത്തിട്ടുണ്ടാകും. ഇങ്ങനെ ചെയ്‌ത ശേഷം മറ്റൊരു ഉണങ്ങിയ ടവലോ ടീഷര്‍ട്ടോ ഉപയോഗിച്ച് നേരത്തെ ചെയ്‌തതുപോലെ ആവര്‍ത്തിക്കുക. ഇപ്പോള്‍ കഴുകിയ തുണിയിലെ ജലാംശം എറെക്കുറെ പോയിരിക്കും. പിന്നീട് കുറച്ചുസമയം കറങ്ങുന്ന ഫാനിന്റെ ചുവട്ടിൽ ഇട്ടാല്‍, അതിവേഗം തന്നെ തുണി ഉണങ്ങിക്കിട്ടും.

Most Read:  ‘സോഷ്യലിസം’ വിവാഹിതനായി; ജീവിതസഖിയായി മമതാ ബാനർജി; ആഘോഷമാക്കി സോഷ്യൽ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE