കായികതാരങ്ങളുടെ വളർച്ചക്ക് ആവശ്യമായ സൗകര്യങ്ങൾ സംസ്‌ഥാനത്തില്ല; കെ സുധാകരൻ

By Staff Reporter, Malabar News
k sudhakaran
കെ സുധാകരൻ എംപി
Ajwa Travels

കണ്ണൂര്‍: കേരളത്തിൽ കായിക താരങ്ങൾക്ക് വളരാനുള്ള അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലെന്ന് കെ സുധാകരൻ എംപി. തളിപ്പറമ്പ് കേയി സാഹിബ് ട്രെയിനിങ് കോളജിൽ നിർമിച്ച ഇൻഡോർ സ്‌റ്റേഡിയം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഭാ ശാലികളായ ഒട്ടനേകം കായിക താരങ്ങൾ ഉണ്ടായിട്ടും അവർക്കാവശ്യമായ പരിശീലന കളരികൾ പോലും സംസ്‌ഥാനത്ത് ഇല്ലാത്തത് ദുഖകരമാണെന്നും കെ സുധാകരൻ പറഞ്ഞു.

കേയി സാഹിബ് ട്രെയിനിങ് കോളജിൽ ഇൻഡോർ സ്‌റ്റേഡിയം നിർമിച്ചതിനെ അഭിനന്ദിച്ച അദ്ദേഹം വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തന്നെ ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നത് മാതൃകാപരമാണെന്ന് വ്യക്‌തമാക്കി.

മാത്രവുമല്ല താൻ കായിക മന്ത്രിയായിരുന്ന വേളയിൽ 300ഓളം പഞ്ചായത്തുകളിൽ സ്‌റ്റേഡിയം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട് എന്നും അതിനൊരു തുടർച്ച പിന്നീട് ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കായിക രംഗത്ത് താരങ്ങൾക്ക് വളരാൻ അവസരങ്ങൾ ഉണ്ടാവണമെന്നും അപ്പോൾ മാത്രമേ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ അവർക്ക് സാധിക്കുകയുള്ളൂ എന്നും എംപി പറഞ്ഞു. നിശ്‌ചിത സീറ്റുകൾ സൗജന്യ വിദ്യാഭ്യാസം നൽകാനായി മാറ്റിവെക്കണമെന്നും മാനേജു‌മെന്‍റുകൾ സേവനത്തിന്‍റെ മുഖമുദ്രയാവണമെന്നും കെ സുധാകരൻ എംപി വ്യക്‌തമാക്കി.

Malabar News: 2,576 സ്വയംതൊഴിൽ സംരംഭങ്ങൾ; സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE