വാഹനങ്ങൾ പൊളിച്ചു നീക്കാനുള്ള നയത്തിന് അടിവരയിട്ട് കേന്ദ്ര ബജറ്റ്

By Staff Reporter, Malabar News
Scrappage_policy
Representational Image
Ajwa Travels

ന്യൂഡെൽഹി: അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനും പ്രകൃതി സൗഹാർദ വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുന്നതിനും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വാഹനങ്ങൾ പൊളിച്ചു നീക്കാനുള്ള നയത്തിന് (വെഹിക്കിൾ സ്‌ക്രാപ്പിംഗ് പോളിസി) അടിവരയിട്ട് കേന്ദ്ര ബജറ്റ്. 15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വർഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും ഓട്ടോമാറ്റിക് ഫിറ്റ്നസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനക്ക് വിധേയമാക്കും.

ഈ പരിശോധന ഫലത്തിന്റെ അടിസ്‌ഥാനത്തിലാകും പഴയ വാഹനങ്ങൾ പൊളിക്കുക. സ്‌ക്രാപ്പിംഗ് പോളിസി സംബന്ധിച്ച നിർദേശങ്ങൾ ഇതുമായി ബന്ധപ്പെട്ട മന്ത്രാലത്തിന് നൽകിയിട്ടുണ്ടെന്നും ധനമന്ത്രി നിർമല സീതാരാൻ ബജറ്റ് അവതരണത്തിൽ അറിയിച്ചു.

സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവും ആയുസ്‌ നിശ്‌ചയിച്ച് പൊളിക്കാൻ നിർദേശിക്കുന്നതാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുള്ള വെഹിക്കിൾ സ്‌ക്രാപ്പിംഗ് പോളിസി.

പഴക്കം ചെന്നതും പ്രവർത്തന യോഗ്യമല്ലാത്തതുമായി വാഹനങ്ങൾ പൊളിക്കുന്നതിനും, ഇതിന് പകരമായി കൂടുതൽ ഇന്ധനക്ഷമത ഉറപ്പാക്കുന്നതും പ്രകൃതി സൗഹാർദ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതുമായ വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുകയുമാണ് സ്‌ക്രാപ്പിംഗ് പോളിസിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പഴയ വാഹനങ്ങൾ നിരത്തൊഴിയുന്നതോടെ വാഹനം മൂലമുള്ള മലിനീകരണം കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also: സിറ്റി ഗ്യാസ് പദ്ധതിയിൽ 100 ജില്ലകൾ കൂടി; സൗജന്യ എൽപിജി വർധിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE