തൊടുപുഴ: ഇടുക്കിയിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ഇടുക്കി കാഞ്ചിയാറിലെ പേഴുംകണ്ടം വട്ടമുകളേൽ വിജേഷിന്റെ ഭാര്യ അനുമോളുടെ (27) മൃതദേഹമാണ് കട്ടിലിനടിയിൽ കണ്ടെത്തിയത്. ശനിയാഴ്‌ച മുതൽ യുവതിയെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് വിജേഷ് ഒളിവിലാണ്.
വിജേഷാണ് ഭാര്യയെ കാണാത്ത വിവരം അനുമോളുടെ മാതാപിതാക്കളെ അറിയിച്ചത്. പിന്നാലെ, മകളെ കാണാതായതിനെ കുറിച്ച് അന്വേഷിക്കാനെത്തിയ മാതാപിതാക്കളും സഹോദരനുമാണ് അടച്ചിട്ട വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. കട്ടപ്പന പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തുകയാണ്. കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായ അനുമോൾ വെള്ളിയാഴ്‌ച സ്‌കൂളിൽ എത്തിയിരുന്നു.
Most Read: നിയമസഭാ സംഘർഷം; കേസിൽ പോലീസ് അപേക്ഷ ഉടൻ പരിഗണിക്കില്ല