വീണു കിട്ടിയ മൂന്ന് പവൻ സ്വർണമാല തിരികെ നൽകി യുവാവ് മാതൃകയായി

By Desk Reporter, Malabar News
Malabar-News_man-returned-the-gold-chain
photo courtesy: Manorama Online
Ajwa Travels

പാലക്കാട്: വീണു കിട്ടിയ മൂന്ന് പവൻ സ്വർണമാല ഉടമക്ക് തിരിച്ച് നൽകി യുവാവ് മാതൃകയായി. മണിക്കശ്ശേരി പുത്തൻ വീട്ടിൽ സുജിൻ (23) ആണ് തനിക്ക് കളഞ്ഞു കിട്ടിയ സ്വർണമാല തിരികെ നൽകിയത്. മുട്ടികുളങ്ങര മേട്ടിങ്ങൽ വീട്ടിൽ റെയിൽവേ ജീവനക്കാരി എംപി മഞ്‌ജുഷയുടെ സ്വർണമാലയാണ് കളഞ്ഞുപോയത്. ഇന്നലെ വൈകിട്ട് മുണ്ടൂർ പറളി റൂട്ടിൽ ബൈക്കിൽ വരുമ്പോൾ ആണ് സുജിന് സ്വർണമാല കളഞ്ഞു കിട്ടിയത്. ഉടൻ തന്നെ കോങ്ങാട് പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.

മഞ്‌ജുഷയും ഭർത്താവ് ഉണ്ണികൃഷ്‌ണനും കൂടി പാലക്കാട്ടെ ജ്വല്ലറിയിൽ നിന്ന് സ്വർണം വാങ്ങി വരുന്ന വഴിയാണ് മാല അടങ്ങിയ ബാഗ് ബൈക്കിൽ നിന്ന് വീണു പോയത്. വീട്ടിലെത്തിയ ശേഷമാണ് സ്വർണമാല നഷ്‌ടപ്പെട്ട വിവരം അറിഞ്ഞത്. ഈ സമയത്താണ് കോങ്ങാട് പോലീസ് സ്‌റ്റേഷനിൽ നിന്ന് മാല കിട്ടിയ വിവരം അറിയിച്ച് വിളിച്ചത്. മാലയടങ്ങിയ പെട്ടിയിൽ നിന്ന് ജ്വല്ലറിയുടെ വിലാസം കിട്ടിയിരുന്നു. ജ്വല്ലറിയുമായി ബന്ധപ്പെട്ടപ്പോഴാണ് മഞ്‌ജുഷയുടെ അഡ്രസ് കിട്ടിയത്. തുടർന്ന് പോലീസ് സ്‌റ്റേഷനിൽ എത്തി മാല കൈപ്പറ്റുകയായിരുന്നു.

Shubha Vartha: ‘കേരളത്തില്‍ വാക്‌സിന്‍ ഗവേഷണത്തിന് സാഹചര്യമൊരുക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി’; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE