നെല്ലിക്ക കഴിച്ചാൽ ഗുണങ്ങൾ ഏറെ; നെല്ലിക്കാ ജ്യൂസ് ശീലമാക്കാം

ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ നെല്ലിക്കാ നീര് കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

By Trainee Reporter, Malabar News
fashion and lifestyle
Rep. Image
Ajwa Travels

ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്‌ടമാണ് നെല്ലിക്ക. നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ പറഞ്ഞാൽ തീരില്ല. വിറ്റാമിൻ സി മുതൽ നിരവധി പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ നെല്ലിക്ക, ശരീരത്തിന്റെയും ചർമത്തിന്റെയും തലമുടിയുടെയും അടക്കം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. കൂടാതെ, പലവിധ രോഗത്തിനും പ്രതിവിധിയായി നെല്ലിക്ക നമ്മുടെ നാട്ടിൽ ആദ്യകാലം മുതൽക്കേ ഉപയോഗിച്ച് വരുന്നുണ്ട്.

വെള്ളം കുടിക്കുന്നത് ഏറ്റവും കൂടുതൽ ആവശ്യമായി വരുന്ന സമയമാണ് വേനൽക്കാലം. ഈ വേനൽക്കാലത്ത് നിങ്ങളുടെ ഡയറ്റിൽ നെല്ലിക്കാ ജ്യൂസ് ഒന്ന് ഉൾപ്പെടുത്തി നോക്കൂ. മാറ്റങ്ങൾ അനുഭവിച്ചറിയാം.

നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ

1. രോഗപ്രതിരോധ ശേഷി കുറയുന്നവരിലാണ് പലപ്പോഴും അസുഖങ്ങൾ വരുന്നത്. അതിനാൽ രോഗപ്രതിരോധശേഷി നിലനിർത്തുക പ്രധാനമാണ്. ഇതിന് നെല്ലിക്കയെ വെല്ലാൻ ആരുമില്ല. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും മറ്റു ആന്റി ഓക്‌സിഡന്റുകളും രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. അതിനാൽ ദിവസവും നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

2. ഇന്ന് മിക്കവരെയും ബാധിക്കുന്ന ഒന്നാണ് കരൾ രോഗങ്ങൾ. ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ നെല്ലിക്കാ നീര് കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

3. ഫൈബർ ധാരാളം അടങ്ങിയ നെല്ലിക്ക ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ അസ്വസ്‌ഥതകൾക്കും വളരെയധികം ഉപയോഗപ്രദമാണ്. നെല്ലിക്കാ നീര് ദിവസവും രാവിലെ കുടിക്കുന്നത് മലബന്ധം, അസിഡിറ്റി എന്നീ പ്രശ്‌നങ്ങൾ ഉള്ളവർക്ക് വലിയ ആശ്വാസമാകും. അൾസർ ഉള്ളവർക്ക് ഇത് കുടിക്കുന്നത് ഏറെ നല്ലതാണ്.

4. വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയെ കുറയ്‌ക്കാനും വൃക്കകളുടെ ആരോഗ്യത്തിനും നെല്ലിക്ക നല്ലതാണ്. ഒപ്പം പതിവായി നെല്ലിക്ക കഴിക്കുന്നത് കൊളസ്‌ട്രോൾ ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിന് സഹായിക്കും. അതുപോലെതന്നെ ഹൃദയ ധമനികളുടെ ആരോഗ്യം വർധിപ്പിച്ചു ഹൃദയാരോഗ്യം മികച്ചതാക്കാനും നെല്ലിക്ക സഹായിക്കും.

Nutritional_Facts_in_Amla_Juice
Rep. Image

5. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് രക്‌തത്തിലെ ഹീമോഗ്ളോബിൻ കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു. അതുവഴി വിളർച്ച തടയാനും ഇവ സഹായിക്കും. കൂടാതെ, വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക കാഴ്‌ചശക്‌തി മെച്ചപ്പെടുത്തുന്നതിനും തിമിര സാധ്യത കുറയ്‌ക്കുന്നതിന് സഹായിക്കും. നെല്ലിക്കയിലെ കാൽസ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. ഭക്ഷണത്തിലെ മറ്റു പോഷകങ്ങളെ ശരീരത്തിലേക്ക് വലിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും നെല്ലിക്ക സഹായിക്കും.

6. തലമുടിയുടെ ആരോഗ്യത്തിന് നെല്ലിക്ക ഏറെ ഉത്തമമാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തലയോട്ടിയിലെ രക്‌തചംക്രമണം വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു.

7. ചർമത്തിലെ യുവത്വവും സൗന്ദര്യവും നിലനിർത്താൻ നെല്ലിക്ക ഏറെ ഗുണം ചെയ്യും. ഇതിനായി നെല്ലിക്ക കൊണ്ടുള്ള ഫേസ് പാക്കുകളും പരീക്ഷിക്കാം.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: ചുട്ടുപൊള്ളി കേരളം; ജാഗ്രതാ നിർദ്ദേശവുമായി സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE