യുഎഇ പ്രവേശനം; എയർ ഇന്ത്യ സർവീസുകൾ ജൂലൈ 6 വരെയില്ല

By Team Member, Malabar News
No Air India Services Till July 6
Ajwa Travels

അബുദാബി : യുഎഇയിലേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ വിലക്ക് ഭാഗികമായി പിൻവലിച്ചെങ്കിലും യാത്രയിൽ പാലിക്കേണ്ട മാനദണ്ഡങ്ങളിൽ അവ്യക്‌തത തുടരുന്നതിനാൽ ജൂലൈ 6 വരെ എയർ ഇന്ത്യ സർവീസ് നടത്തില്ല.  ജൂലൈ 6 വരെ വിമാനസർവീസുകൾ സസ്‌പെൻഡ് ചെയ്‌തതായി എയർ ഇന്ത്യ അറിയിച്ചു.

യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നതടക്കമുള്ള മാനദണ്ഡങ്ങളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളാണ് ഇതിന് കാരണം. ഈ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ എമിറേറ്റ്സ് എയർലൈൻ അടക്കമുള്ള വിമാനക്കമ്പനികളും ബുക്കിങ് ആരംഭിച്ചിട്ടില്ല.

എന്നാൽ അതിവേഗ ആർടിപിസിആർ പരിശോധനക്കുള്ള തയ്യാറെടുപ്പുകൾ കേരളത്തിലെ വിമാനത്താവളങ്ങളിൽ പുരോഗമിക്കുകയാണ്. ഇന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇത് പൂർണ സജ്‌ജമാകും. അതേസമയം കൊച്ചിയിൽ ഈ സംവിധാനം പൂർത്തിയാക്കാൻ ഇനിയും ദിവസങ്ങളെടുക്കും. ഏറ്റവും കൂടുതൽ യാത്രക്കാർ യാത്ര ചെയ്യുന്നത് കൊച്ചി വിമാനത്താവളത്തിൽ നിന്നാണ്. എന്നാൽ ടെസ്‌റ്റിന്റെ സ്വഭാവം സംബന്ധിച്ച് വ്യക്‌തത ഇല്ലാത്തതാണ് പ്രശ്‌നമെന്ന് സർക്കാർ തലങ്ങളിലും വ്യക്‌തമാക്കുന്നുണ്ട്.

Read also : ബഹ്‌റൈനിൽ വിസാ കാലാവധി കഴിഞ്ഞവർക്കുള്ള സൗജന്യ വാക്‌സിൻ; രജിസ്ട്രേഷൻ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE