തിരുവല്ലം ടോൾ പിരിവ്; കേന്ദ്രത്തെ തള്ളി സംസ്‌ഥാന ബിജെപി

By Staff Reporter, Malabar News
kovalam-toll-plaza
Ajwa Travels

തിരുവനന്തപുരം: ദേശീയ പാതയുടെ പണി പൂർത്തിയാകുന്നതിന് മുൻപ് തന്നെ കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ തിരുവല്ലത്ത് ടോൾ പിരിവിന് ശ്രമം നടക്കുന്നതിനെതിരെ പ്രതിഷേധവുമായി സംസ്‌ഥാന ബിജെപി നേതൃത്വം. ടോൾ പിരിവിനെതിരെ ബിജെപി ധർണ്ണ നടത്തിയിരുന്നു.

കേന്ദ്രത്തിന്റെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമായിട്ടാണ് ടോൾ പിരിവ് ആരംഭിച്ചത്. ദേശീയ പാതയുടെ പണി പൂർത്തിയായിട്ടില്ല. പണി പൂർത്തിയാകുന്നതിന് മുൻപ് ടോൾ പിരിക്കുന്ന കീഴ്‌വഴക്കം ഇല്ല. ഈ സാഹചര്യത്തെ സംബന്ധിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾക്ക് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ, ദേശീയ പാത അതോറിറ്റിയെ കേരളത്തിലുള്ള ചില ഉദ്യോഗസ്‌ഥർ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ബിജെപി നേതാവ് എസ് സുരേഷ് പറഞ്ഞത്.

ഇവിടെ ഇനിയും പണി പൂർത്തിയാകാനുണ്ട്. ടോൾ കൊടുത്ത് പോകുന്ന വാഹനങ്ങൾക്ക് അങ്ങേ അറ്റം വരെ റോഡിൽ കൂടി പോകാൻ സാധിക്കില്ല. ചില ഉദ്യോഗസ്‌ഥൻമാരുടെ അനാവശ്യമായിട്ടുള്ള ഇടപെടലും താൽപര്യങ്ങളുമാണ് ദേശീയ പാതാ അതോറിറ്റിയെ കൊണ്ട് ഇത്തരത്തിൽ ഒരു തീരുമാനം എടുപ്പിച്ചതിന് പിന്നിലുള്ളതെന്ന് ബോധ്യമായി; സുരേഷ് പറഞ്ഞു.

നേരത്തെ മുൻ എംഎൽഎയും മുതിർന്ന ബിജെപി നേതാവുമായ രാജഗോപാലും കേന്ദ്രത്തെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. വികസനം വേണം, എന്നാല്‍ വികസനം ഉണ്ടാക്കുന്ന വിഷമങ്ങള്‍ പരമാവധി കുറയ്‌ക്കണമെന്നുമാണ് രാജഗോപാല്‍ പറഞ്ഞത്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കരുതെന്നും, പ്രദേശവാസികൾക്ക് സൗജന്യ യാത്ര ഒരുക്കണമെന്നും രാജഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു.

Read Also: കോവിഡിന് ശേഷം കുട്ടികളിൽ ‘മിസ്‌ക്’; കേരളത്തിൽ മരണം 4 ആയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE