കോവിഡ് പിസിആർ പരിശോധനക്ക് 3 കേന്ദ്രങ്ങൾ കൂടി; ദുബായ്

By Team Member, Malabar News
Three More PCR Covid Test Centers In Dubai

ദുബായ്: കോവിഡ് പിസിആർ പരിശോധനക്കായി മൂന്ന് കേന്ദ്രങ്ങൾ കൂടി അനുവദിച്ച് ദുബായ്. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് കൂടുതൽ പരിശോധന കേന്ദ്രങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. യൂനിലാബ്‌സിന്റെ സഹകരണത്തോടെയുള്ള പുതിയ കേന്ദ്രങ്ങള്‍ അല്‍ മന്‍ഖൂല്‍, നാദ് അല്‍ ഷെബ, നാദ് അല്‍ ഹമ്മര്‍ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുക.

പ്രതിദിനം 1,500 പരിശോധനകൾ നടത്താനുള്ള ശേഷി ഓരോ കേന്ദ്രങ്ങൾക്കും ഉണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി. നിലവിൽ 200ൽ കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ ദുബായ് എമിറേറ്റിലുണ്ട്. ഇവയെല്ലാം ആഴ്‌ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.

കൂടാതെ ആളുകൾക്ക് ഡ്രൈവ് ത്രൂ ഓപ്‌ഷനും തിരഞ്ഞെടുക്കാവുന്നതാണ്. ഒപ്പം തന്നെ പുതിയതായി അനുവദിച്ച പരിശോധനാ സൗകര്യമായ അല്‍ ലുസൈലി സ്‌ക്രീനിങ് ഹാള്‍ അപ്പോയിന്റ്‌മെന്റ് അടിസ്‌ഥാനത്തില്‍ പരിശോധന നടത്തും. ഡിഎച്ച്എ ആപ്പ് വഴി ഇതില്‍ ബുക്ക് ചെയ്യാം. രാവിലെ 8 മണി മുതല്‍ 4 മണി വരെയാണ് ഇവിടെ പരിശോധന നടത്തുക.

Read also: സമ്പൂർണ അടച്ചിടൽ ജനങ്ങൾക്ക് തിരിച്ചടി; ശാസ്‌ത്രീയ രീതി പിന്തുടർന്ന് കേരളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE