ആറ് മാസത്തിനുള്ളിൽ പാർട്ടി അടിമുടി പൊളിച്ചെഴുതും; കെ സുധാകരൻ

By Syndicated , Malabar News
K Sudhakaran
Ajwa Travels

കണ്ണൂർ: ആറ് മാസത്തിനുള്ളിൽ പാർട്ടി അടിമുടി പൊളിച്ചെഴുതുമെന്നും പാർട്ടിയുടെ പ്രതിച്ഛായ ഇനിയും തല്ലിത്തകർക്കാൻ വയ്യെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഓരോ ജില്ലയിലും 2500 വീതം കേഡർമാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. തുടർന്ന് ബൂത്തുകളുടെ ചുമതല ഇവർക്ക് നൽകും. കണ്ണൂർ ഡിസിസി പ്രസിഡണ്ട് ചുമതലയേൽക്കുന്ന ചടങ്ങിൽ സംസാരിക്കവേ സുധാകരൻ പറഞ്ഞു.

കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യമാണ്. പുതിയ മുഖങ്ങളുടെ കടന്നുവരവിലും മാറ്റങ്ങളിലും എതിർവികാരം തോന്നുന്ന ആരെങ്കിലുമുണ്ടെങ്കിൽ ക്ഷമിക്കണമെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയിൽ അച്ചടക്കം നടപ്പാക്കാൻ ഓരോ ജില്ലയിലും അഞ്ചംഗങ്ങൾ അടങ്ങിയ കൺട്രോൾ കമ്മീഷൻ രൂപീകരിക്കും. അച്ചടക്കം ലഘിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. എതിർവികാരം തോന്നുന്നവർ, നമ്മുടെ പാർട്ടി വളരാൻ വേണ്ടിയാണ് ഇത്തരം ശ്രമങ്ങളെന്ന് മനസിലാക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Read also: രാജസ്‌ഥാനിൽ കോൺഗ്രസിന് മികച്ച വിജയം; ബിജെപിക്ക് തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE