രാജസ്‌ഥാനിൽ കോൺഗ്രസിന് മികച്ച വിജയം; ബിജെപിക്ക് തിരിച്ചടി

By Syndicated , Malabar News

ജയ്പൂര്‍: രാജസ്‌ഥാനിൽ തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി കോൺഗ്രസ്. ഫലമറിഞ്ഞ 1562 സീറ്റുകളില്‍ 669ലും കോണ്‍ഗ്രസിനാണ് ജയം. 550 സീറ്റുകളില്‍ ബിജെപിക്ക് വിജയിക്കാനായി. ആര്‍എല്‍പി 40 സീറ്റിലും ബിഎസ്‍പി 11 സീറ്റിലും എന്‍സിപി രണ്ട് സീറ്റിലുമാണ് നിലവിൽ വിജയിച്ചിരിക്കുന്നത്. 290 സീറ്റില്‍ സ്വതന്ത്രർക്കാണ് ജയം. മൂന്ന് ഘട്ടങ്ങളിലായി 1564 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഒന്നാം ഘട്ട വോട്ടെടുപ്പ് ആഗസ്‌റ്റ് 26നും ആഗസ്‌റ്റ് 29ന് രണ്ടാം ഘട്ടവും നടന്നു. തുടർന്ന് മൂന്നാം ഘട്ടം സെപ്റ്റംബര്‍ ഒന്നിനും നടത്തി. 1,564 പഞ്ചായത്ത് അംഗങ്ങള്‍, ആറ് ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാര്‍, ഉപാധ്യക്ഷൻമാര്‍, 200 അംഗങ്ങള്‍ തുടങ്ങിയവര്‍ക്കു വേണ്ടി ആറ് ജില്ലകളിലെ തദ്ദേശ സ്‌ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് പാളയത്തിലെ പടലപ്പിണക്കങ്ങള്‍ മുതലെടുത്ത് സംസ്‌ഥാനത്ത് വിജയിക്കാൻ സാധിക്കുമെന്ന ബിജെപിയുടെ കണക്കു കൂട്ടലുകളെ അപ്രസക്‌തമാക്കിയാണ് കോണ്‍ഗ്രസിന്റെ ജയം.

Read also: ചെന്നിത്തലയ്‌ക്ക് പ്രവർത്തിക്കാൻ ആരുടേയും മറ ആവശ്യമില്ല; പിന്തുണച്ച് ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE