തൃണമൂലിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; യുവനേതാവ് ഹിരൺ ചാറ്റർജി ബിജെപിയിൽ

By News Desk, Malabar News
Hirsn chatterji Joins bjp
Hiran Chatterjee

കൊൽക്കത്ത: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. നടനും തൃണമൂൽ കോൺഗ്രസ് യുവജന വിഭാഗം നേതാവുമായ ഹിരൺ ചാറ്റർജി ബിജെപിയിൽ ചേർന്നു. വ്യാഴാഴ്‌ച ബംഗാളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിക്കിടെയാണ് ഹിരൺ ബിജെപി അംഗത്വം സ്വീകരിച്ചത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് സന്ദർശനത്തിനാണ് അമിത് ഷാ ബംഗാളിൽ എത്തിയത്. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് ദിലീപ് ഘോഷും ചടങ്ങിൽ പങ്കെടുത്തു.

ബംഗാളി നടനായ യഷ് ദാസ് ഗുപ്‌ത ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ഹിരൺ ചാറ്റർജിയുടെ ബിജെപി പ്രവേശനം. തൃണമൂൽ കോൺഗ്രസ് വിടുന്ന കാര്യം ഹിരൺ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. തനിക്ക് ബഹുമാനം ലഭിക്കുന്നിടത്തേക്ക് പോകാനാണ് താൽപര്യം എന്നായിരുന്നു യുവ നേതാവിന്റെ പ്രതികരണം.

ഏപ്രിൽ-മെയ് മാസങ്ങളിലാണ് ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ നിരവധി നേതാക്കൾ തൃണമൂൽ വിട്ട് ഇതിനോടകം തന്നെ ബിജെപിയിൽ ചേർന്നിട്ടുണ്ട്.

Also Read: ട്രെയിൻ തടയൽ സമരത്തിന് തുടക്കം; റെയിൽവേ സ്‌റ്റേഷനുകൾ കനത്ത സുരക്ഷയിൽ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE