ജൂൺ 9 മുതൽ ട്രോളിങ് നിരോധനം; മുന്നൊരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ

By Desk Reporter, Malabar News
Representational Image
Ajwa Travels

കൊല്ലം: സംസ്‌ഥാനത്ത് ട്രോളിങ് നിരോധനം ജൂൺ 9ന് തുടങ്ങും. ജൂലൈ 31 വരെ 52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിങ് നിരോധനത്തിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി കൊല്ലം കളക്‌ടർ ബി അബ്‌ദുൽ നാസർ അറിയിച്ചു.

ട്രോളിങ് നിരോധനത്തിന് മുന്നോടിയായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്‌ഥർ, മൽസ്യത്തൊഴിലാളി യൂണിയൻ നേതാക്കൾ, ഹാർബർ മാനേജ്‍മെന്റ് സമിതി അംഗങ്ങൾ തുടങ്ങിയവരുമായി ഓൺലൈൻ വഴി യോഗം നടത്തി. മൽസ്യസമ്പത്ത് സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും നടപ്പാക്കുന്ന ട്രോളിങ് നിരോധനത്തോട് എല്ലാ മൽസ്യ തൊഴിലാളികളും സഹകരിക്കണമെന്ന് കളക്‌ടർ യോഗത്തിൽ അഭ്യർഥിച്ചു.

നിരോധനം ബാധകമല്ലാത്ത ഇൻ ബോർഡ് വള്ളങ്ങൾ, മറ്റു ചെറിയ യാനങ്ങൾ തുടങ്ങിയവക്ക് മൽസ്യബന്ധനം നടത്തുന്നതിന് വേണ്ടി ശക്‌തികുളങ്ങരയിലെയും നീണ്ടകരയിലെയും മൽസ്യഫെഡ് ബങ്കുകളും അഴീക്കൽ ഭാഗത്ത് മുൻവർഷങ്ങളിൽ പ്രവർത്തിച്ചിരുന്ന ബങ്കുകളും പ്രവർത്തിക്കും. ഇവർക്ക് മൽസ്യം വിൽപന നടത്തുന്നതിന് നീണ്ടകര ഹാർബർ തുറക്കും.

ട്രോളിങ് നിരോധനത്തിന് മുൻപ് കടലിൽ പോകുന്ന ബോട്ടുകളിൽ, 48 മണിക്കൂറിനുള്ളിൽ തിരിച്ചുവരുന്നവക്ക് ശക്‌തികുളങ്ങര ഹാർബറിൽ മൽസ്യം ഇറക്കി വിപണനം നടത്താനുള്ള സൗകര്യം ഒരുക്കുമെന്നും കളക്‌ടർ വ്യക്‌തമാക്കി.

അതേസമയം, മൺസൂൺകാല കടൽ രക്ഷാപ്രവർത്തനത്തിനും പെട്രോളിങ്ങിനുമായി നീണ്ടകരയിലും അഴീക്കലും കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കടൽ സുരക്ഷാ സ്‌ക്വാഡിന്റെയും മറൈൻ പോലീസിന്റെയും സേവനം 24 മണിക്കൂറും ലഭ്യമാകും. കോസ്‌റ്റൽ പോലീസിന്റെ സ്‌പീഡ്‌ ബോട്ടും ഇതിനായി സജ്‌ജമാക്കിയിട്ടുണ്ട്. ഇതരസംസ്‌ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് മുൻപ് തീരം വിട്ട് പോകണമെന്നും നിർദ്ദേശം നൽകി.

ട്രോളിങ് നിരോധന കാലയളവിൽ യന്ത്രവൽകൃത യാനങ്ങളിൽ പോകുന്ന മൽസ്യ തൊഴിലാളികൾക്കും പീലിങ് തൊഴിലാളികൾക്കും സൗജന്യ റേഷൻ നൽകും. ഇതിനുള്ള അപേക്ഷ കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫിസിലും മൽസ്യഭവനുകളിലും ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

National News:  നിയമസഭാ തിരഞ്ഞെടുപ്പ്; കൃത്യസമയത്ത് നടത്തുമെന്ന് സുശീല്‍ ചന്ദ്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE