ഹഗിയ സോഫിയക്ക് പിന്നാലെ മറ്റൊരു മ്യൂസിയം കൂടി പള്ളിയാകുന്നു; നടപടിയുമായി എർദോ​ഗാൻ

By Desk Reporter, Malabar News
Chora church_2020 Aug 22
Ajwa Travels

ഇസ്താംബൂൾ: ഹഗിയ സോഫിയക്ക് പിന്നാലെ തുർക്കിയിലെ മറ്റൊരു ചരിത്രസ്മാരകം കൂടി പള്ളിയാക്കാനൊരുങ്ങി പ്രസിഡന്റ്‌ എർദോഗാൻ. ചരിത്രങ്ങൾ പേറുന്ന ഇസ്താംബൂളിലെ ബൈസാന്റൈൻ ഓർത്തഡോക്സ് പള്ളിയും പിൽക്കാലത്ത് മ്യൂസിയമായി മാറിയ ചോറ-കാരിയെ ചർച്ചാണ് മുസ്ലിം പള്ളിയാക്കി മാറ്റാൻ തീരുമാനമെടുത്തത്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം പുറത്തുവന്നത്.

വിശുദ്ധ സേവ്യറിന്റെ പേരിൽ മദ്ധ്യ കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ട ക്രിസ്ത്യൻ ഓർത്തഡോക്സ് പള്ളിയായിരുന്നു ഇത്. കോൺസ്റ്റാന്റിനോപ്പിളിന്റെ പുരാതനമായ മതിലുകൾക്ക് അടുത്തായാണ് ചർച്ച് സ്ഥിതി ചെയ്തിരുന്നത്. 14-ാം നൂറ്റാണ്ടിനെ വരച്ചു കാട്ടുന്ന നിർമ്മിതികളടെയും ബൈബിൾ ലിഖിതങ്ങളുടെയും കേന്ദ്രമാണിവിടം. 1453ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതിന് ശേഷം ക്രിസ്തീയ ദേവാലയം എന്ന പരിവേഷം ഇല്ലാതായി. പിന്നീട് കഴിഞ്ഞ നൂറ്റാണ്ടിൽ ഏകദേശം 70 വർഷങ്ങൾക്ക് മുൻപാണ് ഹഗിയ സോഫിയക്ക് സമാനമായി ചോറ-കാരിയെ ചർച്ചിനെയും ചരിത്ര മ്യൂസിയമാക്കി മാറ്റിയത്. ആ സ്മാരകത്തെയാണ് ഇപ്പോൾ എർദോഗാൻ ഭരണകൂടം മുസ്ലിം പള്ളിയാക്കി മാറ്റാനുള്ള തീരുമാനമെടുത്തത്.

ഹഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റാനുള്ള തീരുമാനത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. 7 പതിറ്റാണ്ടുകൾക്ക് മുൻപ് സെക്കുലർ ഗവണ്മെന്റ് പൊതുമ്യൂസിയങ്ങളാക്കിയ നിർമ്മിതകളാണ് ഹഗിയ സോഫിയയും ചോറ-കാരിയെ ചർച്ചും. തീവ്ര ഇസ്ലാമിക വാദിയായ എർദോഗാൻ ഭരണകൂടം അധികാരമേറ്റശേഷം രാജ്യം മുഴുവൻ ഇത്തരം നടപടികൾ കൈക്കൊണ്ടുവരികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE