പാലക്കാട്: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്‌റ്റിൽ. പുല്ലിശ്ശേരി തോണിയില്‍ വീട്ടില്‍ ഉമ്മര്‍ ഫാറൂഖ്, വിയ്യകുര്‍ശ്ശി കരിങ്ങാംതൊടി വീട്ടില്‍ സുലൈമാന്‍ എന്നിവരെയാണ് മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയത്.
നെല്ലിപ്പുഴ യൂക്കോ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് 7,28,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. ജൂലൈ 16 മുതല്‍ ഓഗസ്‌റ്റ് 31 വരെയുള്ള ദിവസങ്ങളിലാണ് ഇവർ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ചത്.
മണ്ണാര്‍ക്കാട്ടെ വിവിധ സ്‌ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച് 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ ഉമ്മര്‍ ഫാറൂഖ് നേരത്തെ അറസ്‍റ്റിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു.
Malabar News: ആദ്യഘട്ടത്തിൽ ശേഖരിച്ച വവ്വാൽ സാമ്പിളുകളിൽ നിപ ഇല്ല; കൂടുതൽ പരിശോധന