ഇസ്രയേൽ ബഹിഷ്‌കരണം അവസാനിപ്പിച്ച് യുഎഇ

By Desk Reporter, Malabar News
UAE Israel boycott ends_2020 Aug 29
Representational Image

ദുബൈ: ഇസ്രയേലിനു ഏർപ്പെടുത്തിയിരുന്ന ബഹിഷ്‌കരണം ഔദ്യോ​ഗികമായി പിൻവലിച്ച് യുഎഇ. യു.എ.ഇ – ഫലസ്തീൻ സമാധാന കരാറിന്റെ ഭാഗമായാണ് വിലക്ക് നീക്കിയിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ ആണ് ഇസ്രയേലിനുള്ള വിലക്ക് നീക്കി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം അറിയിച്ചു.

ഇതോടെ, യുഎഇയിലെ വ്യക്തികൾക്കും കമ്പനികൾക്കും ഇസ്രയേലിലെ സ്ഥാപനങ്ങളുമായി കരാറുകൾ ഒപ്പിടാൻ സാധിക്കും. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യാപാര ബന്ധവും ഇതോടെ പുനഃസ്ഥാപിക്കും. ഇസ്രയേലി കമ്പനികളുടെ ഉൽപ്പന്നങ്ങൾ യു.എ.ഇയിൽ കൊണ്ടുവരാനും കൈവശം വെക്കാനും കൈമാറാനും സാധിക്കും.

ഇസ്രയേലുമായുള്ള നയതന്ത്ര, വാണിജ്യ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും, സംയുക്ത സഹകരണം ആരംഭിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ ഉത്തരവെന്ന് അറബ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഓഗസ്റ്റ് 13ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ഇസ്രായേലുമായി യുഎഇ സാധാരണ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ധാരണയായത്. ഫലസ്തീൻ സ്വതന്ത്ര പരമാധികാര രാജ്യമായി അംഗീകരിക്കാതെ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കരുതെന്ന് ഗൾഫ് രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഇത് ലംഘിച്ച് ഇസ്രയേലുമായി ബന്ധം സ്ഥാപിച്ച ആദ്യ ഗൾഫ് രാജ്യമാണ് യുഎഇ.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE