കള്ളക്കടത്ത് തടയാൻ ‘റാസ് കാർഗോ’ പദ്ധതിയുമായി യുഎഇ

By News Desk, Malabar News
Ras cargo in uae
Ajwa Travels

അബുദാബി: ചരക്ക് സുരക്ഷാ സ്‌ക്രീനിങ്ങിനും ക്‌ളിയറൻസിനും കള്ളക്കടത്തിനും എതിരെ പോരാടുന്നതിന് റാസ് കാർഗോ പദ്ധതി നടപ്പാക്കാനൊരുങ്ങി യുഎഇ. രാജ്യത്തെ തുറമുഖങ്ങളിലാണ് പദ്ധതി നടപ്പാക്കുക. കള്ളക്കടത്ത് വസ്‌തുക്കളും മയക്കുമരുന്നും കണ്ടെത്തുന്നതിന് പരിശീലനം ലഭിച്ച ‘കെ 9‘ നായകളെ ഉപയോഗിച്ച് റിമോട്ട് എയർ സാംപ്‌ളിങ് പരിശോധനയിലൂടെയാണ് ‘റാസ് കാർഗോ’ പദ്ധതി നടപ്പാക്കുന്നത്. മണിക്കൂറിൽ 20 മുതൽ 30 സാമ്പിൾ വരെ പരിശോധിക്കാൻ കെ 9 നായ്‌ക്കൾക്ക് കഴിയും.

എമിറേറ്റ്‌സ് ഇന്നോവേഷൻ 2021 നവീകരണത്തിന്റെ ഭാഗമായി ഫെഡറൽ സിസ്‌റ്റം അതോറിറ്റിയാണ് പുതിയ പദ്ധതി ആരംഭിച്ചത്. കയറ്റുമതി സാധനങ്ങൾ, കണ്ടെയ്‌നറുകൾ, കപ്പലുകൾ, എഞ്ചിനുകൾ, ഹെവി വാഹനങ്ങൾ,ചെറുകിട ഇടത്തരം വാഹനങ്ങൾ, അടച്ച ട്രക്കുകൾ എന്നിവക്കുള്ളിലെ വായുവിന്റെ സാമ്പിളുകൾ ശേഖരിച്ച് ആധുനിക സാങ്കേതിക വിദ്യയിലൂടെയാണ് പരിശോധന നടത്തുന്നത്.

ഈ സാങ്കേതികവിദ്യ പ്രയോഗിക്കുന്ന ലോകത്തിലെ ആദ്യ രാജ്യവും യുഎഇ തന്നെയാണ്. കള്ളക്കടത്ത് തടയുന്നതിന് പുറമെ കസ്‌റ്റംസ്‌ ക്‌ളിയറൻസിനുള്ള സമയം ലഘൂകരിക്കാനും പുതിയ പരിശോധനാ രീതി സഹായിക്കും.

Also Read: പൊതുജനാരോഗ്യം ഉറപ്പ് വരുത്താൻ സംസ്‌ഥാനത്ത്‌ പ്രത്യേക അതോറിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE